സിസിടിവിയില്‍ പതിഞ്ഞില്ല

തിരുവനന്തപുരം: ബജറ്റ് അവ്തരണന ദിവസം നിയമസഭാ മന്ദിരത്തിനു വെളിയില്‍ നടന്ന അക്രമങ്ങളും പൊലീസ് നടപടിയും പൊലീസിന്റെ സിസിടിവിയില്‍ പതിഞ്ഞില്ല എന്നറിയുന്നു. പിഎംജിയിലും പരിസരത്തും സമരക്കാര്‍ പൊലീസുമായി ഏറ്റുമുട്ടിയപ്പോള്‍ വൈദ്യുതിബന്ധം വിച്‍ഛേദിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്ത പിഎംജിയിലും പരിസരത്തുമുള്ള സിസിടിവി ക്യാമറകളാണ് നിശ്ചലമായത്. രാവിലെ സമരം ആരംഭിച്ച് ഒമ്പത് മണി വരെ വൈദ്യുതിയുണ്ടായിരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിലാരംഭിച്ചതോടെ ക്യാമറകള്‍ നിശ്ചലമായി. പൊലീസിനുനേരെ കല്ലേറുണ്ടായപ്പോള്‍ ആദ്യ ഗ്രനേഡ് പ്രയോഗിച്ചശേഷമുള്ള ദൃശ്യങ്ങളൊന്നുമില്ല. വൈദ്യുതിബന്ധം തകരാറിലായതാണ് കാരണമെന്ന വ്യക്തമായതോടെ കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയറേയും ഓഫീസിലുമൊക്കം വിളിച്ചു. പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നാണാരോപണം. സമരക്കാരും പൊലീസും രണ്ടു ഭാഗത്തായി പിരിഞ്ഞ ഉടന്‍ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു. ഇതോടെയാണ് ദുരുഹതയേറിയത്. സിഐ ഷീvdതറയിലെ ആക്രമിക്കുന്നതുപ്പെടെയുള്ള ദൃശ്യങ്ങള്‍ സിസിടിവിയില്‍ കിട്ടാതെ പോയി. സംഭവത്തില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നതറിയാന്‍ കുറിച്ച് പൊലീസും സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരോട് സിറ്റിപൊലീസ് കമ്മിഷണര്‍ തന്നെ വിശദീകരണം ആരാഞ്ഞിട്ടുണ്ട്.20ലക്ഷംരൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കണക്ക്. നാല് കേസുമാണ് അക്രമസംഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.

Add a Comment

Your email address will not be published. Required fields are marked *