സിരിസേനയുടെ ആദ്യ സന്ദര്‍ശനം ഇന്ത്യയിലേക്ക്‌

ദില്ലി 11 ജനുവരി ;  ശ്രീലങ്കയിൽ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മൈത്രിപാല സിരിസേനയുടെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്ക് ആയിരിക്കും. സന്ദർശന തീയതി തീരുമാനിച്ചിട്ടില്ല. അടുത്ത മാസം ഇന്ത്യ സന്ദർശിക്കുമെന്നാണ് സിരിസേനയുടെ വക്താവും മുതിർന്ന നേതാവുമായ രജിത സേനരത്നെ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ സിരിസേന വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഇന്ത്യ സന്ദർശിക്കാൻ സിരിസേനയെ മോദി ക്ഷണിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയെ പരാജയപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകനും മന്ത്രിയായിരുന്ന സിരിസേന പ്രസിഡന്റ് സ്ഥാനത്തെത്തിയത്.

Add a Comment

Your email address will not be published. Required fields are marked *