സിപിഐ ജനറല്‍ സെക്രട്ടറിയായി സുരവരം സുധാകര്‍ റെഡ്ഡി തുടരും
പുതുച്ചേരി: സിപിഐ ജനറല്‍ സെക്രട്ടറിയായി സുരവരം സുധാകര്‍ റെഡ്ഡി തുടരും. പുതുച്ചേരിയില്‍ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് റെഡ്ഡിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതു രണ്ടാം തവണയാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് റെഡ്ഡി എത്തുന്നത്. ഗുരുദാസ് ദാസ് ഗുപ്തയാണ് ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി. പന്ന്യന്‍ രവീന്ദ്രന് കേന്ദ്ര സെക്രട്ടറിയേറ്റില്‍ തുടരും. കേരളത്തില്‍ നിന്ന് നാലു പേര് ദേശീയ നിര്‍വാഹക സമിതിയില്‍ ഇടം നേടി. ബിനോയ് വിശ്വത്തെ പുതുതായി ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി. സി. ദിവാകരനെ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയില്ല.