സിപിഐയ്ക്ക് സെക്രട്ടറി തെരഞ്ഞെടുപ്പില്‍ മത്സരം ഒഴിവാക്കാന്‍ ശ്രമം

കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്നു സമാപനം. സംസ്ഥാന സെക്രട്ടറിയെ സമ്മേളനം ഇന്നു തെരഞ്ഞെടുക്കും.  സെക്രട്ടറി സ്ഥാനത്തേക്കു കാനം രാജേന്ദ്രനും കെ.ഇ. ഇസ്മായിലും ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍, മത്സരം ഒഴിവാക്കാനുള്ള ശ്രമത്തിലാണു കേന്ദ്ര നേതൃത്വം.

സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും ‍ഡി. രാജയുമടക്കമുള്ളവര്‍ സമവായത്തിനു ശ്രമിക്കുകയാണ്. എന്നാല്‍ ഇരുപക്ഷവും ഇതുവരെ വിട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ലെന്നാണു സൂചന. കാനം രാജേന്ദ്രന്റെ പേരാണ് സെക്രട്ടറി സ്ഥാനത്തേക്കു തുടക്കം മുതല്‍ ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍,കെ.ഇ. ഇസ്മായില്‍ ശക്തമായി രംഗത്തെത്തിയതോടെ മത്സരം എന്ന നിലയിലേക്കു കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. ജില്ലാ കമ്മിറ്റികളില്‍ ഇസ്മായിലിനാണു പിന്തുണയേറെയെന്നാണു സൂചന.

 

Add a Comment

Your email address will not be published. Required fields are marked *