സിപിഎമ്മിന്റെ ജനസ്വാധീനത്തിൽ ഇടിവുണ്ടായതായി എംഎബേബി

കോട്ടയം : സി.പി.എമ്മിന്റെ ജനസ്വാധീനത്തിൽ ഇടിവുണ്ടായതായി പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റിൽ നിന്ന് എട്ട് സീറ്റായി ഉയർന്നു എന്ന് മേനി നടിക്കേണ്ടതില്ലെന്നും ബേബി പറഞ്ഞു. സി.പി.ഐ.എം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി.

പശ്ചിമബംഗാളിലെ തിരിച്ചടിയാണ് സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിന്റെ തുടർച്ചയാണ് കേരളത്തിലും കണ്ടത്. ഇതിനെ സ്വയം വിമർശനപരമായി കാണണം. കേരളത്തിലെ സാഹചര്യത്തിൽ ഇതിൽ കൂടുതൽ സീറ്റുകൾ നേടാമായിരുന്നു. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ സി.പിഎമ്മിന് കഴിഞ്ഞില്ലെന്നും ബേബി പറഞ്ഞു.

 

Add a Comment

Your email address will not be published. Required fields are marked *