സിപിഎം പ്രവര്ത്ത കന്‍ വെട്ടേറ്റു മരിച്ചു; ആലത്തൂരില്‍ ഇന്ന് ഹര്ത്താല്‍

തൃശൂര്‍: കണ്ണമ്പ്ര പുതുക്കോട് സി പി എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. സംഭവത്തെ തുടര്‍ന്ന് ആലത്തൂര്‍ താലൂക്കില്‍ ഇന്ന് സി പി എം ഹര്‍ത്താല്‍ ആച്ചരിക്കുന്നു.

കാരപ്പൊറ്റ മാട്ടുവഴി വിജയനാണ് (43) വെട്ടേറ്റു മരിച്ചത്. ഇന്നാല്‍ വൈകുന്നേരം ആറിനായിരുന്നു സംഭവം.

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയന്‍ രാത്രി പതിനൊന്നരയോടെയാണ് മരണപ്പെട്ടത്.

സംഘര്‍ഷത്തെ തുടര്‍ന്ന് സി പി എം പ്രവര്‍ത്തകരെന്ന് പറയപ്പെടുന്ന ഒരു സംഘം കാരപ്പൊറ്റ ചന്ദ്രന്റെ വീട് ആക്രമിച്ച് ഗൃഹോപകരണങ്ങള്‍ തല്ലിത്തകര്‍ത്തു.

അക്രമിസംഘം ആര്‍ എസ് എസ് പ്രവര്‍ത്തകനായ മിഥുനെ (22)മര്‍ദിച്ചതായി പരാതിയുണ്ട്. ഇയാളെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Add a Comment

Your email address will not be published. Required fields are marked *