സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‌ കൊടി ഉയര്‍ന്നു

വിശാഖപട്ടണം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‌ വിശാഖപട്ടണത്തു കൊടിയുയര്‍ന്നു.  ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന അംഗം മുഹമ്മദ്‌ അമീന്‍ പതാക ഉയര്‍ത്തിയതോടെയാണ്‌ പാര്‍ട്ടി കോണ്‍ഗ്രസിന്‌ തുടക്കമായത്.   749 പ്രതിനിധികളും 72 നിരീക്ഷകരും പാര്‍ട്ടി കോണ്‍ഗ്രെസ്സിലുണ്ട്. എസ്. രാമചന്ദ്രന്‍ പിള്ളയാണ് പ്രസീഡിയത്തിന്റെ ചെയര്‍മാന്‍. പുതിയ പാര്‍ട്ടി സെക്രട്ടറി ആരെന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസിനെ ശ്രദ്ധേയമാക്കുന്നത്. ആശയ സംവാദത്തിന്റെ കാര്യത്തിലും എടുക്കാന്‍ പോകുന്ന നയരൂപീകരണത്തിലുമെല്ലാം ധ്രുവീകരണം ശക്തമാണ്. കോണ്‍ഗ്രസുമായിപ്പോലും കൂട്ടുകൂടി മുന്നോട്ടു പോകാമെന്നതാണ് ബംഗാള്‍ നയസമീപനം. യെച്ചൂരിക്കും, എസ്ആര്‍പിക്കുമൊപ്പം കേരളാ ഘടകം നിലയുറപ്പിക്കുമ്പോള്‍ ബംഗാള്‍ ഘടകവും വിഎസും എല്ലാം യെചൂരിക്ക് അനുകൂലമാണ്. അങ്ങിനെയെങ്കില്‍ പുതിയ സെക്രട്ടറിയായി എസ്.രാമചന്ദ്രന്‍ പിള്ള തന്നെ തിരഞ്ഞെടുക്കപ്പെടാനും സാധ്യതയുണ്ട്. പുതിയ ജനറല്‍ സെക്രട്ടറിയും, വിഎസ്സുമൊക്കെ തന്നെയാവും ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചലനങ്ങളുണ്ടാകാവുന്ന കാര്യങ്ങള്‍.  (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *