സിപിഎം പാര്ട്ടി കോണ്ഗ്ര സിന് ഇന്ന് തുടക്കം

വിശാഖപട്ടണം: സിപിഎമ്മിന്റെ ഇരുപത്തി ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ആന്ധ്രയിലെ തുറമുഖ നഗരിയായ വിശാഖപട്ടണത്ത് ഇന്ന് കൊടി ഉയരും . പ്രകാശ് കാരാട്ട് സ്ഥാനമൊഴിയുമ്പോള്‍ ആരായിരിക്കും പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ സിപിഎം സ്വീകരിക്കുന്ന നയം അടക്കമുളള കാര്യങ്ങളും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും. പാര്‍ട്ടിയുടെ ബഹുജന അടിത്തറ തകരുന്നെന്നും വളര്‍ച്ച ത്രിപുരയില്‍ മാത്രമെന്നും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലെ പാര്‍ട്ടിയില്‍ ദുഷ്പ്രവണതകള്‍ തുടരുന്നെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട് എന്നാണ് വാര്‍ത്ത‍. കേരളത്തിലെ പാര്‍ട്ടി അണികളില്‍ മദ്യപരുടെ എണ്ണം പെരുകുന്നു, പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭൂമി കച്ചവടത്തിലും ഊഹകച്ചവടത്തിലും പങ്കാളികളാവുന്നു തുടങ്ങിയ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്ളതായി പറയുന്നു. പാര്‍ട്ടിയില്‍ ചിലര്‍ക്ക് പലിശയ്ക്ക് പണം നല്കുന്ന ഏര്‍പ്പാടുണ്ട്. തെറ്റും വ്യതിയാനവും തിരുത്തണമെന്ന് സംസ്ഥാനത്തെ പ്‌ളീനം തീരുമാനിച്ചു. പഴയ സെക്രട്ടറിമാര്‍ക്ക് ഉചിതമായ ചുമതലകള്‍ നല്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. പാര്‍ട്ടിക്ക് യുവത്വം നഷ്ടപ്പെടുന്നു എന്നും ഇരുപത് ശതമാനം അംഗങ്ങള്‍ മാത്രമാണ് 31വയസ്സിനു താഴെയുള്ളവരെന്നും റിപ്പോര്‍ട്ടിലുണ്ട്. യുവജന സംഘടനയില്‍ 19 ലക്ഷം അംഗങ്ങള്‍ കുറഞ്ഞു. വിദ്യാര്‍ത്ഥികളില്‍1 ലക്ഷത്തി മുപ്പതിനായിരം പേരുടെ കുറവുണ്ടായി. വി എസിനെ ശാസിച്ച വിഷയം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. എം എ ബേബിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അച്ചടക്ക സമിതി ഉള്ള കാര്യം പല പാര്‍ട്ടി അംഗങ്ങള്‍ക്കും അറിയില്ല. ലൈംഗികപീഢന പരാതികളില്‍ അച്ചടക്കസമിതി മാര്‍ഗ്ഗ നിര്‍ദ്ദേശം നടപ്പാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.

Add a Comment

Your email address will not be published. Required fields are marked *