സിനിമാ വ്യവസായത്തെ തകര്‍ക്കും : ബി ഉണ്ണികൃഷ്ണന്‍

കൊച്ചി: പകര്‍പ്പവകാശവില്‍പ്പനയ്ക്ക് അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദ്ദേശം  സംസ്ഥാനത്തെ സിനിമാ വ്യവസായത്തെ തകര്‍ക്കുന്നതാണെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ഗുരുതരമായി പ്രതിസന്ധി നേരിയുന്ന സിനിമ വ്യവസായത്തെ കൂടുതല്‍ വിഷമത്തിലാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നിലവില്‍ പകര്‍പ്പവകാശം വില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് 14 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കുന്നുണ്ട്. ഇതിനൊപ്പം 5 ശതമാനം വാറ്റും ചേരുമ്പോള്‍ 19 ശതമാനം ടാക്‌സ് നല്‍കേണ്ട അവസ്ഥയിലാണ് നിര്‍മാതാക്കളെന്ന് ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഒരേ കാര്യത്തിന് തന്നെ രണ്ടുതരത്തില്‍ ടാക്‌സ് ഈടാക്കുന്നത് നിയമപരമായി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്പന്നകൈമാറ്റത്തെ സര്‍വീസായി കണക്കാക്കി,കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് ടാക്‌സ് ചുമത്തുമ്പോള്‍ അതെ ഉത്പന്നകൈമാറ്റത്തെ വിത്പന്നയായി കണ്ട്,സംസ്ഥാന സര്‍ക്കാര്‍ വാറ്റ് ഏര്‍പ്പെടുത്തുന്ന അതിവിചിത്രമായ സാഹചര്യമാണ് നിലവില്‍ വരുന്നത്. ഡബിള്‍ ടാക്‌സേഷനാണ് ഇവിടെ സംഭവിക്കുന്നതെന്നും അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അദ്ദഹം വ്യക്തമാക്കി.

 

 

Add a Comment

Your email address will not be published. Required fields are marked *