സാക്ഷിയാക്കി അന്വേഷണം നടത്തണം

കോഴിക്കോട്: ബാര്‍ കോഴ കേസില്‍ മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ സാക്ഷിയാക്കി അന്വേഷണം  വേണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പി.സി. ജോര്‍ജിന്റെ കത്ത് തെളിവായി സ്വീകരിക്കണമെന്നു കോടിയേരി ആവശ്യപ്പെട്ടു. മാണിയുടേയും മകന്റെയും സ്വത്തിനെക്കുറിച്ചും അന്വേഷണം നടത്തണം. ചരക്കു സേവന നികുതി സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നു കെ.എം. മാണിയെ മാറ്റണം എന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി തീരുമാനം എടുക്കണം എന്നും ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

 

Add a Comment

Your email address will not be published. Required fields are marked *