സഹാറക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം
മുംബൈ: നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി സുബ്രതോ റോയിക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം. ജാമ്യം ലഭിക്കണം എങ്കില്‍ 1.6 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ കെട്ടിവെക്കണം എന്ന സുപ്രീം കോടതി വിധിയില്‍ റോയിയും സഹാറയും അനങ്ങുന്ന മട്ടില്ല . ഇത്രയും പണം ഇല്ലെന്നും പ്രോപ്പര്‍ട്ടികള്‍ വില്‍ക്കണം എങ്കില്‍ റോയ് പുറത്തിറങ്ങണം എന്നുമൊക്കെയാണ് വാദം . ഇങ്ങനെ പോയാല്‍ ഇതിനൊരു അവസാനം ഉണ്ടാകില്ലെനും നിക്ഷേപകര്‍ക്ക് പണം നല്‍കണം എന്നും നിരീക്ഷിച്ച കോടതി ഇന്ന് അന്ത്യശാസനം നല്കി . കഴിഞ്ഞയാഴ്ച പണം സ്വരൂപിക്കാന്‍ സുപ്രീം കോടതി ഇവരോട് ആവശ്യപ്പെട്ടിരുന്നു ഇതിനായി ഫോര്‍മുല വന്ന് കാര്‍ ഓട്ടമത്സരം നടത്താന്‍ അനുമതിയും നല്‍കിയിരുന്നു.
ഇതും പരാജയപ്പെട്ടല്‍ ഇനിയും നോക്കി നില്‍ക്കില്ല എന്നും ഇയാളുടെ വസ്തുക്കള്‍ ലേലം ചെയ്യും എന്നും റിസീവര്‍ ഭരണം ഏര്‍പ്പെടുത്തും എന്നും കോടതി പ്രഖ്യാപിച്ചു .