സഹകരണ ആശുപത്രിയില്‍ സ്റ്റാര്‍ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ പ്രവര്‍ത്തനം ആരംഭിച്ചു.

ചെറുതോണി: തങ്കമണി സഹകരണ ആശുപത്രിയില്‍ സ്റ്റാര്‍ ഹെല്‍ത്തിന്‍ഷുറന്‍സ്‌ പദ്ധതിയുടെ ഉദ്‌ഘാടനം നടന്നു. കുടുംബാംഗങ്ങള്‍ക്കാകെ ക്യാഷ്‌ലെസ്സ്‌ ചികിത്‌സാ സൗകര്യം ലഭ്യമാകുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ബുധനാഴ്‌ച രാവിലെ ആശുപത്രി അങ്കണത്തില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഹൈറേഞ്ച്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റി ഡയറക്‌ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. സഹകരണ ആശുപത്രി പ്രസിഡന്റ്‌ സി.വി. വര്‍ഗ്ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു.

നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയോടൊപ്പമാണ്‌ സ്റ്റാര്‍ ഹെല്‍ത്തും തുടങ്ങിയിട്ടുള്ളത്‌. ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഇന്‍ഷുറന്‍സ്‌ ഏറെ അത്യന്താപേക്ഷിതമാണ്‌. ഏഴു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ സ്റ്റാര്‍ ഹെല്‍ത്തിന്റെ നെറ്റ്‌വര്‍ക്ക്‌ ഹോസ്‌പിറ്റലുകളില്‍ ലഭ്യമാകും. കുറഞ്ഞ പ്രീമിയമാണെന്നതാണ്‌ സവിശേഷത. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ നടന്ന മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്‌ഘാടനം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ ഷേര്‍ളി.എസ്‌. നിര്‍വ്വഹിച്ചു.

സ്റ്റാര്‍ ഹെല്‍ത്ത്‌ ബ്രാഞ്ച്‌ മാനേജര്‍ എന്‍. നടരാജന്‍ പദ്ധതി വിശദീകരിച്ചു. സെയില്‍സ്‌ മാനേജര്‍ നോയല്‍ ജേക്കബ്‌ ആദ്യ പ്രീമിയം സ്വീകരിച്ചു. തങ്കമണി സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ റോമിയോ സെബാസ്റ്റ്യന്‍ ഡയറക്‌ടര്‍മാരായ ജോര്‍ജ്ജ്‌ പോള്‍,രാജന്‍ വര്‍ഗ്ഗീസ്‌, ഷൈന്‍ കൊട്ടാരത്തില്‍,ആന്റണി കാച്ചപ്പള്ളില്‍, ലിസി ജോസ്‌,ലത ചന്ദ്രന്‍, രത്‌നമ്മ പീതാംബരന്‍, ലൗലി ടോം സെക്രട്ടറി ജി.സുബീഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

Add a Comment

Your email address will not be published. Required fields are marked *