സല്മാന്ഖാന്‍ ഫൌണ്ടേഷന്‍ നേപ്പാള്‍ ദുരിത ബാധിതര്ക്ക് ധനസഹായം എത്തിച്ചില്ല

മുംബൈ : ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ നേതൃത്വത്തില്‍ ഉള്ള സന്നദ്ധ സഹായ സംഘടന നേപ്പാളിലെ ഭുകമ്പ ദുരിത ബാധിതര്‍ക്ക് സഹായം എത്തിച്ചില്ല. 2007 ലാണ് ബീയിംഗ് ഹുമന്‍ ഫൌണ്ടേഷന്‍ സ്ഥാപിതമായത് . വിവിധ കമ്പനികളുടെയും ആളുകളുടെയും സഹായത്തോടെ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് ധനസഹായം അടക്കം എല്ലാ സഹായങ്ങളും ഈ സംഘടന നല്‍കി വന്നിരുന്നു . എന്നാല്‍ നേപ്പാള്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കിയില്ലെന്ന് വാര്‍ത്തകള്‍ പരന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി താരം ഇന്ന് മാധ്യമങ്ങളെ കണ്ടു . ഫൌണ്ടേഷന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമേ ഉള്ളൂ എന്നും അതിനാല്‍ തന്നെ നേപ്പാളിന് സഹായം നല്‍കിയില്ല എന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് എന്നും അദ്ദേഹം പറഞ്ഞു .

 

Add a Comment

Your email address will not be published. Required fields are marked *