സലിം രാജിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ കൈമാറാന്‍ ആകില്ലെന്ന് മൊബൈല്‍ കമ്പനികള്‍ കോടതിയില്‍

കൊചി : കളമശ്ശേരി , കടകം പള്ളി ഭുമി തട്ടിപ്പ് കേസുകളില്‍ വിചാരണ നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ കൈമാറാനാവില്ലെന്ന്‌ മൈബൈല്‍ കമ്പനികള്‍. എറണാകുളം സിജെഎം കോടതിയിലാണ്‌ കമ്പനികള്‍ ഇക്കാര്യമറിയിച്ചത്‌. നിയമപ്രകാരം ഒരു വ്യക്തിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യാനാവില്ല. ഫോണ്‍ വിളിയുടെ വിശദാംശംങ്ങള്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സെര്‍വറില്‍ ഉണ്‌ടാവില്ലെന്നും കമ്പനികള്‍ അറിയിച്ചു.

ഹിന്ദുസ്ഥാന്‍ സമാചാര്‍

Add a Comment

Your email address will not be published. Required fields are marked *