സലിം കുമാറിനെ നുണ പരിശോധനക്ക് വിധേയനക്കണം എന്ന് സി ബി ഐ

കൊച്ചി : കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിംരാജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രട്ട് കോടതിയിൽ അപേക്ഷ നൽകും. കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ നുണപരിശോധന ആവശ്യമാണെന്നും സി.ബി.ഐ കോടതിയെ അറിയിക്കും. നുണപരിശോധനയ്ക്ക് അനുമതി തേടി സി.ബി.ഐ രണ്ടു ദിവസത്തിനുള്ളിൽ തന്നെ കോടതിയിൽ അപേക്ഷ നൽകിയേക്കും. ഭൂമിയിടപാടിൽ പണം മുടക്കിയവർ ആരെന്ന് കണ്ടെത്താൻ നുണപരിശോധന വേണമെന്നാണ് സി.ബി.ഐയുടെ നിലപാട്.

അതിനിടെ ഭൂമി തട്ടിപ്പ് കേസിൽ അന്വേഷണത്തിന് ആറ് മാസം കൂടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. ഹൈക്കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കാൻ കോടതി സി.ബി.ഐ.ക്ക് അനുവദിച്ച സമയപരിധി ജനവരി 24ന് അവസാനിക്കാനിക്കുകയാണ്.

ഹിന്ദുസ്ഥാന്‍ സമാചാര്‍

Add a Comment

Your email address will not be published. Required fields are marked *