സര്‍പഞ്ച് പതി സമ്പ്രദായം നിര്‍ത്തലാക്കണം എന്ന് പ്രധാനമന്ത്രി
ദില്ലി : സര്‍പഞ്ച് പതി സമ്പ്രദായം നിര്‍ത്തലാക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . മിക്ക വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വനിതകള്‍ ആയ ഗ്രാമപഞ്ചായത് പ്രസിഡന്ടുമാരുടെ ഭര്ത്ത്താക്കന്മാരാണ് ഭരണം നടത്തുന്നതെന്നും ഈ സമ്പ്രദായം ഉടന്‍ നിര്തലക്കണം എന്നും അദ്ദേഹം ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷതോടനുബന്ധിച്ചു നടത്തിയ കൊണ്ഫെരന്സില്‍ പറഞ്ഞു . ഗ്രാമീണ ജനതക്കും വന്‍ സ്വപ്നങ്ങള്‍ ഉണ്ടെന്നും ഗ്രാമ വികസനം നടപ്പാക്കണം എന്നും ഇന്ത്യയുടെ ജീവന് കുടികൊള്ളുന്നത് ഗ്രാമങ്ങളില്‍ ആണെന്നും ഇവിടങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടണം എന്നും അദ്ദേഹം പറഞ്ഞു .