സര്‍ക്കാര്‍ രൂപികരണം : മുഫ്തിയും മോദിയും കൂടിക്കാഴ്ച നടത്തി

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ജമ്മു കാശ്മീർ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിഡിപി അധ്യക്ഷൻ മുഫ്തി മുഹമ്മദ് സയീദും കൂടിക്കാഴ്ച നടത്തി. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന നിയമമായ ആർട്ടിക്കിൾ 370, സായുധസേന വിശേഷാധികാര നിയമമായ അഫ്സ്‌പ തുടങ്ങിയ വിവാദ വിഷയങ്ങളെല്ലാം ഇരുവരും തമ്മിൽ ചർച്ച ചെയ്തു.
രണ്ട് മാസത്തിന് ശേഷം ജമ്മു കാശ്മീരിലെ സര്‍ക്കാര്‍  രൂപീകരണം സംബന്ധിച്ച് ഒരു തീരുമാനത്തിലെത്തിയതായി ചർച്ചയ്ക്ക് ശേഷം മുഫ്തി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പിക്ക് ജമ്മുവിലും പി.ഡി.പിക്ക് കാശ്മീരിലും വോട്ട് ലഭിച്ചു. അതിനാൽ ഇരുപാർട്ടികളും ഒന്നിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാർച്ച് ഒന്നിനു സർക്കാർ സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പിയിലെ 12ഉം പി.ഡി.പിയിലെ 13ഉംപേരുമായി25 അംഗ മന്ത്രിസഭയാകും അധികാരമേൽക്കുക. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും മുഫ്തി വ്യക്തമാക്കി.
ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ഡി.പിയും ബി.ജെ. പിയും ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് കാശ്മീരിൽ സര്‍ക്കാര്‍ രൂപവത്കരണം പ്രതിസന്ധിയിലായത്. പി.ഡി.പി.ക്ക് 28സീറ്റും ബി.ജെ.പിക്ക് 25 സീറ്റുമാണ് ലഭിച്ചത്.

Add a Comment

Your email address will not be published. Required fields are marked *