സര്‍ക്കാരിന് തുടരാനാകില്ല

തിരുവനന്തപുരം : നിയമസഭയിലെ സംഭവങ്ങളെ കുറിച്ച് ഗവര്‍ണര്‍ നടത്തിയ നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് തുടരാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍. 356ആം വകുപ്പിനെ കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശം ഗൗരവമേറിയതാണ്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്നും കോടിയേരി പറഞ്ഞു. നിയമസഭയില്‍ നടന്നതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമാണ്. മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചിരുന്നെങ്കില്‍ സഭയില്‍ പ്രശ്നങ്ങളുണ്ടാകുമായിരുന്നില്ല. സംഘര്‍ഷത്തിന് കാരണം യുഡിഎഫിന്‍റെ നിലപാടാണെന്നും വനിതാ എംഎല്‍എമാരെ ആക്രമിച്ചവര്‍ക്കെതിരെ 354ആം വകുപ്പ് പ്രകാരം കേസെടുക്കണമെന്നും കോടിയേരി പറഞ്ഞു. ജി.കാര്‍ത്തികേയന്‍ മരിച്ച ദു:ഖാചരണം നിലനില്‍ക്കുന്പോഴാണ് ലഡു വിതരണം നടത്തിയത്. കെ.എം.മാണിയെ ധനമന്ത്രിയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്‍റെ എല്ലാ പരിപാടികളും ബഹിഷ്കരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Add a Comment

Your email address will not be published. Required fields are marked *