സര്‍ക്കാരിനെതിരല്ലെന്ന്

കോട്ടയം : ഗവര്‍ണറുടെ പ്രതികരണം സര്‍ക്കാരിനെതിരല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത് പ്രതിപക്ഷമാണ്. ബജറ്റിന്‍റെ ചര്‍ച്ചയില്‍ പ്രതിപക്ഷം കൂടി പങ്കെടുക്കണം. എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്ന് പറയാനാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബജറ്റിന്‍റെ പേരില്‍ സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാകില്ല. സംസ്ഥാനത്ത് ഗവര്‍ണര്‍ വേണ്ടെന്ന് പി.സി.ജോര്‍ജ്ജിന്‍റെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അരുവിക്കര സീറ്റിന്‍റെ കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഇക്കാര്യം മുന്നണി യില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *