സര്‍ക്കാരിനു എതിരായ കേസുകളില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഭാര്യയും മകനും ഹൈക്കോടതിയില്‍ ഹാജരാകുന്നതായി ഗവര്‍ണര്‍ക്ക്‌ പരാതി

കൊച്ചി  ;സര്‍ക്കാരിനെതിരായ കേസുകളില്‍ അഡ്വക്കറ്റ്‌ ജനറലിന്റെ ഭാര്യയും മകനും ഹൈക്കോടതിയില്‍ ഹാജരാകുന്നതായി ഹൈക്കോടതി അഭിഭാഷകന്‍ ജെ.എസ്‌. അജിത്‌കുമാര്‍ ഗവര്‍ണര്‍ക്കു പരാതി നല്‍കി. അജിത്‌കുമാര്‍ ഇതു സംബന്ധിച്ചു നേരത്തെ കേരള ബാര്‍ കൗണ്‍സിലിനു നല്‍കിയ പരാതിയില്‍ അഡ്വക്കറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണി, ഭാര്യയും സീനിയര്‍ അഭിഭാഷകയുമായ സുമതി ദണ്ഡപാണി, മകന്‍ മില്ലു ദണ്ഡപാണി എന്നിവരോടു ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. ഇവരുടെ വിശദീകരണം തൃപ്‌തികരമല്ലെങ്കില്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതിക്കു പരാതി കൈമാറുമെന്നു ബാര്‍ കൗണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കി.

നിയമവിരുദ്ധമായി രൂപം നല്‍കിയ ഒരു റെസിഡന്റ്‌സ്‌ അസോസിയേഷനില്‍നിന്നു പിഴ ഈടാക്കാനുള്ള എറണാകുളം രജിസ്‌ട്രാര്‍ ജനറലിന്റെ ഉത്തരവ്‌ മരവിപ്പിക്കാന്‍ മില്ലു ദണ്ഡപാണി നേരിട്ടു ഹാജരായി വാദം നടത്തിയത്‌ അജിത്‌കുമാര്‍ പരാതിയില്‍ ചൂണ്‌ടിക്കാട്ടിയിട്ടുണ്‌ട്‌. കെ.പി. ദണ്ഡപാണി 2011 ല്‍ അഡ്വക്കറ്റ്‌ ജനറലായി ചുമതലയേല്‍ക്കുന്നതിനു മുന്‍പ്‌ ദണ്ഡപാണി അസോസിയേറ്റ്‌സ്‌ എന്ന പേരില്‍ ലീഗല്‍ സര്‍വീസ്‌ സ്ഥാപനം നടത്തിവന്നിരുന്നു. അഡ്വക്കറ്റ്‌ ജനറലായി ചുമതലയേറ്റ ശേഷവും ഇതു തുടരുന്നതിലെ ധാര്‍മികതയാണു പരാതിക്കാരന്‍ ചോദ്യംചെയ്യുന്നത്‌.

Add a Comment

Your email address will not be published. Required fields are marked *