യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് സുധീരന്
തിരുവനന്തപുരം:യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ സീറ്റ് നേടും. ധര്‍മടത്ത് കള്ളവോട്ട് കേസ് ഗൗരവത്തില്‍ കാണണം. കള്ളവോട്ട് ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. സിപിഎം ശൈലിയില്‍ മാറ്റമില്ലെന്നതിന് തെളിവാണ് ധര്‍മടത്ത് നടന്നതെന്നും സുധീരന് പറഞ്ഞു.