സയ്യദ് മുഷ്ത്താഖ് അലി ട്രോഫിതമിഴ്‌നാടിനും കര്‍ണ്ണാടക്കും ഹൈദരാബാദിനും വിജയം

.കൊച്ചി: സയ്യദ് മുഷ്ത്താഖ് അലി ട്രോഫി ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ രാം ദിവസം തമിഴ്‌നാടിനും കര്‍ണ്ണാടക്കും ഹൈദരാബാദിനും വിജയം.തമിഴ്‌നാട് കേരളത്തെ 2 വിക്കറ്റിനാണ് പരാജയ്‌പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്യ്ത കേരളം 6 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. 30 റണ്‍സെടുത്ത സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. തമിഴ്്‌നാട് 19.2 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കു. കേരളത്തിന് വേി മനു കൃഷ്ണന്‍ 3ഉം അമിത് വര്‍മ്മ 2 വിക്കറ്റുമെടുത്തു.കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാവിലെ നടന്ന മത്സരത്തില്‍ കര്‍ണ്ണാടക 4 വിക്കറ്റിനാണ ഗോവയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗോവ 7 വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുത്തു. 34 പന്തില്‍ നിന്നും 41 റണ്‍സെടുത്ത ദര്‍ശന്‍ മിശാലാണ് ഗോവയുടെ ടോപ്പ് സ്‌കോറര്‍. കര്‍ണ്ണാടകക്ക് വേി ഡേവിഡ് മത്തിയാസ് 3 വിക്കറ്റെടുത്തു. പകരം ബാറ്റിങ്ങിനിറങ്ങിയ കര്‍ണ്ണാടക 18ാം ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കു. മായങ്ക് അഗര്‍വാള്‍ 36ഉം കരുണ്‍ നായര്‍ 30 റണ്‍സുമെടുത്തു.കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ആന്ധ്രയെ 82 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്യ്ത ഹൈദരാബാദ് തിരുമലസെട്ടി സുമന്റെ ബാറ്റിങ്ങ് മികവില്‍ 8 വിക്കറ്റിന് 178 റണ്‍സെടുത്തു. സുമന്‍ 61 പന്തില്‍ നിന്നും 93 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിങ്ങിയ ആന്ധ്രക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഹൈദരാബാദിന് വേി പ്രഗ്യാന്‍ ഓജ 4 വിക്കറ്റെടുത്തു.വെള്ളിയാഴ്ച്ച കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണിക്ക് കര്‍ണ്ണാടക തമിഴ്‌നാടിനെയും 1 മണിക്ക് കേരള ഹൈദരാബാദിനെയും നേരിടും. കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗില്‍ രാവിലെ ഗോവ ഹൈദരാബാദിനെ നേരിടും.

ജിബി സദാശിവൻ

കൊച്ചി

Add a Comment

Your email address will not be published. Required fields are marked *