സയ്യദ് മുഷ്ത്താഖ് അലി ടി -20 ദക്ഷിണമേഖലാ മത്സരം കൊച്ചിയില്‍

കൊച്ചി: സയ്യദ് മുഷ്ത്താഖ് അലി ട്രോഫിക്ക് വേïിയുള്ള ട്വന്റി- ട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ദക്ഷിണമേഖലാ ലീഗ് മത്സരങ്ങള്‍ നാളെ (ബുധനാഴ്ച) കൊച്ചിയില്‍ ആരംഭിക്കും. ബുധനാഴ്ച മുതല്‍ 29 വരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗï് എന്നിവിടങ്ങളിലാണ് മത്സരം.കേരളത്തിന് പുറമെ, ഗോവ, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട,് ഹൈദരാബാദ് എന്നീ ടീമുകളാണ് ലീഗ് മത്സരത്തില്‍ ഏറ്റുമുട്ടുക. ബുധനാഴ്ച രാവിലെ 9 മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കേരള – ഗോവ മത്സരമാണ് ആദ്യം. ഉച്ചയ്ക്ക് 1 മണിക്ക് കര്‍ണാടക ആന്ധ്രയെ നേരിടും. അതേ ദിവസം 9 മണിക്ക് കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗïില്‍ തമിഴ്‌നാട് ഹൈദരാബാദിനെ നേരിടും. ദിവസവും 2 മത്സരങ്ങളുïാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി. എന്‍ അനന്തനാരായണന്‍ അറിയിച്ചു.പ്രമുഖ താരങ്ങളായ മുഹമ്മദ് കൈഫ്(ആന്ധ്രാപ്രദേശ്), സഞ്ജു വി സാംസണ്‍ (കേരളം), പ്രഗ്യാന്‍ ഓജ (ഹൈദരാബാദ്),മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ (കര്‍ണാടക) തുടങ്ങിയവര്‍ കളിക്കും.തിങ്കളാഴ്ച വൈകീട്ടോടെ കൊച്ചിയിലെത്തിയ ടീമുകള്‍ ചൊവ്വാഴ്ച രാവിലെ കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്ത

 

ജിബി സദാശിവൻ

കൊച്ചി

Add a Comment

Your email address will not be published. Required fields are marked *