സമാനതകളില്ല!! റോള്‍സ് റോയിസ് ഗോസ്റ്റ് വീണ്ടും

കൊച്ചി: മരണമില്ലാത്ത ഭൂതത്തിന്റെ പുതിയ പടയോട്ടം തുടങ്ങി. ആഡംബരത്തിനും, പ്രൗഡിക്കും, സാങ്കേതിക വിദ്യയ്ക്കും പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കി റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് കക ഹോട്ടല്‍ റമദയില്‍ നടന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ‘പറക്കും ഭൂതത്തിന്റെ’ പുതിയ പതിപ്പിനെ കേരളത്തില്‍ എത്തിക്കുന്നത് റോള്‍സ് റോയ്‌സിന്റെ ഏക സൗത്ത് ഇന്‍ഡ്യന്‍ ഡീലറായ കുന്‍ എക്‌സ്‌ക്ലൂസീവാണ്റോള്‍സ് റോയ്‌സിന്റെ ഭൂതങ്ങള്‍ ഒറ്റയാന്‍മാരായാണ് ജന്മമെടുക്കുന്നത്. ഇംഗ്ലണ്ടിലെ ഗുഡ്‌വുഡിലുള്ള റോള്‍സ് റോയ്‌സ് ആസ്ഥാനത്ത് നിന്നും ഓര്‍ഡര്‍ അനുസരിച്ചും ഉടമ ആവശ്യപ്പെടുന്ന ഇന്റീരിയര്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് ഗോസ്റ്റ് എത്തുന്നതെന്ന് ശ്രീ.കെ.വെങ്കിടേഷ് പറഞ്ഞു.2009ല്‍ പുറത്തിറങ്ങിയ അമരനായ ഭൂതത്തിനുണ്ടായ കാലാനുസൃതമായ ഡിസൈന്‍, സാങ്കേതിക പരിണാമങ്ങളാണ് ഗോസ്റ്റ് കക സീരീസില്‍ കാണാന്‍ കഴിയുക. 5399 മി.മീ നീളവും, 1948 മി.മീ വീതിയും, 2470 കിലോ ഗ്രാം ഭാരവുമുള്ള ഗോസ്റ്റ് സീരീസ് കക ഒരു ഫോര്‍ സീറ്റര്‍ സൂപ്പര്‍ ലക്ഷ്വറി ഭീമനാണ്. 6.6 ലിറ്റര്‍ ഢ12 എഞ്ചിനും, 563 ആഒജ കരുത്തും, 780 ചങ ടോര്‍ക്കും ഉള്ള സീരീസ് കക 4.9 സെക്കന്‍ഡില്‍ 100 കി.മീ വേഗതയിലെത്തും. എഞ്ചിന്റെ പ്രവര്‍ത്തനമോ വേഗത പിടിക്കുന്നതോ റോഡിലെ തടസ്സങ്ങളോ യാത്രയിലെ താളപ്പിഴകളോ അനുഭവപ്പെടാത്ത വാഫ്റ്റബിലിറ്റിയാണ് റോള്‍സ് റോയ്‌സിന്റെ സാങ്കേതിക മന്ത്രം. 8-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഗിയര്‍ ബോക്‌സ് പ്രവര്‍ത്തിപ്പിക്കുന്നത് റോള്‍സ് റോയ്‌സ് പുതുതായി അവതരിപ്പിച്ച സാറ്റലൈറ്റ് എയ്ഡഡ് ട്രാന്‍സ്മിഷന്‍ (ടഅഠ) സാങ്കേതിക വിദ്യയിലാണ്. മുന്നില്‍ വരുന്ന വളവുകളും കയറ്റിറക്കങ്ങളും ഏജട ഡാറ്റാ ഉപയോഗിച്ച് മുന്‍കൂട്ടി അറിഞ്ഞ് ഗിയര്‍ സെലക്ഷന്‍ സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണിത്. യന്ത്ര വൈദ്യുത സാങ്കേതിക വിദ്യകളുടെ ഏറ്റവും പുതിയ ആപ്ലിക്കേഷനുകളും ഗോസ്റ്റ് കക സീരീസില്‍ കാണാം. നൂതന എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, സ്റ്റിയറിങ്ങ് കറക്കുന്നതിനനുസരിച്ച് യാത്രാ ദിശയിലേക്കു തിരിയുന്ന ഇലക്‌ട്രോണിക് റിഫഌക്ടര്‍, എതിര്‍ ദിശയില്‍ വാഹനങ്ങള്‍ വരുമ്പോള്‍ ഓട്ടോമാറ്റിക്ക് ഡിം ചെയ്യുന്ന ഹൈ ബീം ഹെഡ്‌ലൈറ്റ്, എതിര്‍ ദിശയിലെ വാഹനത്തിന്റെ വെളിച്ചം കണ്ണിലടിക്കാതെ വ്യതിചലിപ്പിച്ച് വിടുന്ന ആന്റി ഗ്ലെയര്‍ ടെക്‌നോളജി എന്നിവ ഉള്‍പ്പെടുത്തുകയും സസ്‌പെന്‍ഷന്‍, റിയര്‍ സ്റ്റെബിലിറ്റി എന്നിവ കൂട്ടാനുള്ള സാങ്കേതിക വിദ്യയും പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ഗോസ്റ്റ് മല്‍സരിക്കുന്നത് ആഡംബര നൗകകളോടും സ്വകാര്യ വിമാനങ്ങളോടു മാണെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല.ഗോസ്റ്റിന്റെ കുതിപ്പിനു മാറ്റു കൂട്ടാന്‍ എക്സ്റ്റീരിയറിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബോണറ്റില്‍ നിലയുറപ്പിച്ചുട്ടുള്ള റോള്‍സ് റോയ്‌സ് ഇതിഹാസ ചിഹ്നമായ ‘പറക്കും വനിത'(ടുശൃശ േീള ഋരേെമ്യെ)ക്കു പിറകിലായി പുതുതായി നല്‍കിയ ‘വേക്ക് ചാനല്‍’ ജെറ്റ് വിമാനം അവശേഷിപ്പിച്ച ധൂമപടലത്തെ സൂചിപ്പിക്കുന്നു. വശങ്ങളിലുള്ള വാഫ്റ്റ് ലൈനിനും ബോണറ്റിനും കൂടുതല്‍ മോടി നല്‍കിയിട്ടുണ്ട്.ഗോസ്റ്റിന്റെ ഇന്റീരിയര്‍ വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവമാണ്. തികഞ്ഞ നിശബ്ദതയിലേക്ക് കാലെടുത്തു വെയ്ക്കുന്നതോടെ അതുല്യമായ യാത്രാ അനുഭവത്തില്‍ പങ്കാളിയാവാം. ഢ12 എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത് അറിയുക അസാധ്യം. പുറത്തു നിന്നുള്ള ബഹളങ്ങളെല്ലാം സൗണ്ട് ഐസൊലേഷന്‍ ടെക്‌നോളജി തടയും. അടിസ്ഥാനപരമായി ഡ്രൈവിങ്ങിന്റെ അനായാസ്യതയ്ക്ക് പര്യായമായ റോള്‍സ് റോയ്‌സ് ഒഴുകി നീങ്ങുന്ന സുഖം നാലു സീറ്റുകളിലും ഒരു പോലെ അനുഭവിക്കാം. രണ്ടാഴ്ച കൊണ്ട് വിദഗ്ധര്‍ അതിസൂക്ഷ്മമായി ചെയ്‌തെടുക്കുന്ന ലെതര്‍ സീറ്റുകള്‍ക്ക് സമാനതകളില്ല. മരത്തില്‍ തീര്‍ത്ത ഡാഷ് ബോര്‍ഡ്, ഗോസ്റ്റ് ക്ലോക്ക്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെലിബ്രിറ്റി കണ്‍ട്രോള്‍, രാത്രി കാഴ്ചയ്ക്കായി ഇന്‍ഫ്രാറെഡ്് ക്യാമറ എന്നിങ്ങനെ ഉപകരണങ്ങള്‍ ചിട്ടയായി അണിനിരക്കുന്നു. സ്റ്റിയറിങ്ങ് വീലിലെ കോള്‍ ബട്ടണ്‍ വഴി വോയ്‌സ് കമാന്‍ഡുകള്‍ സാധ്യമാകും. നാവിഗേഷന്‍ മെനുവില്‍ മാനുവല്‍ ഇന്‍പുട്ടിന്റെ ആവശ്യമില്ല. വോയ്‌സ് കമാന്‍ഡ് നല്‍കിയാല്‍ത്തന്നെ റൂട്ട് അസിസ്റ്റന്റ് സ്‌ക്രീന്‍ വഴിയും ശബ്ദരേഖയായും ഒരേ സമയം ലഭിക്കും. ഓണ്‍ സ്‌ക്രീന്‍ ഫങ്ഷനുകളാകട്ടെ സ്‌ക്രീനില്‍ നിന്നും തിരഞ്ഞു പിടിക്കണമെന്നു നിര്‍ബന്ധമില്ല. ടച്ച് പാഡില്‍ എഴുതിക്കൊടുത്തും ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. പിന്‍സീറ്റ് യാത്രയ്ക്ക് പിക്‌നിക് ടേബിള്‍, റിയര്‍ തീയേറ്റര്‍ ആവശ്യമായ കണ്‍ട്രോള്‍ പാനല്‍ എന്നിവയുമുണ്ട്.റൂം സൗകര്യം ഇനിയും കൂടണമെങ്കില്‍ ഗോസ്റ്റ് സീരീസ് കക എക്സ്റ്റന്റഡ് വീല്‍ ബേസ് സ്വന്തമാക്കാം. ഇതിന് 5699 എം.എം. നീളം വരും.

. ചടങ്ങില്‍ കെ.വെങ്കിടേഷ്-സിഇിഒ റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ്, ഹിതേഷ് നായ്ക്ക് , ജനറല്‍ മാനേജര്‍ ; കോളിന്‍ എല്‍സണ്‍- സെയില്‍സ് മാനേജര്‍ എന്നിവര്‍ സംബന്ധിച്ചു.

ജിബി സദാശിവൻ
കൊച്ചി

 

Add a Comment

Your email address will not be published. Required fields are marked *