സമന്‍സ് നിയമവിരുദ്ധം എന്ന് സോണിയ
ദില്ലി ; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തനിക്കും രാഹുല്‍ ഗാന്ധിക്കും മറ്റു മൂന്നു പേര്‍ക്കുമെതിരെ സമന്‍സയച്ച നടപടി നിയമവിരുദ്ധമാണെന്നു സോണിയ ഗാന്ധി. സുപ്രീംകോടതിയിലാണു സോണിയ ഈ വാദം ഉന്നയിച്ചത്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണു സോണിയക്കു വേണ്ടി കോടതിയില്‍ ഹാജരായത്.
കേസില്‍ ഒരു വ്യക്തിയെ പോലും വഞ്ചിച്ചിട്ടില്ലെന്നും ആര്‍ക്കും യാതൊരു നഷ്ടവുമുണ്ടായിട്ടില്ലെന്നും കുറ്റകരമായ ഗൂഡാലോചനകള്‍ നടന്നിട്ടില്ലെന്നും സിബല്‍ വാദിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 26നാണു വിചാരണക്കോടതി സോണിയക്കും രാഹുലിനും മറ്റു നാലുപേര്‍ക്കും സമന്‍സയച്ചത്. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണു കേസിലെ ഹര്ജിക്കാരന്.