സഭയ്ക്കകത്തും പുറത്തും സങ്കര്‍ഷാത്മകമായ രംഗങ്ങള്‍

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: കെ.എം.മാണിക്കു ഉപരോധം തീര്‍ത്ത എല്‍ഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലിസ് ലാത്തിവീശി. കണ്ണീര്‍വാതകവും, ജലപീരങ്കിയുമായത്തോടെ സഭയ്ക്ക് മുന്നില്‍ കലാപഭൂമിയായി. ഇടതു മുനണി പ്രവര്‍ത്തകരെ പോലിസ് പലവട്ടം ലാത്തിവീശി ഓടിച്ചെങ്കിലും പ്രവര്‍ത്തകര്‍ സംഘടിച്ചു പോലീസിനു നേരെ ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. അതോടെ പിഎംജി യും കലാപഭൂമിയായി . ലാത്തിച്ചാര്‍ജിന്റെ ഒരു ഘട്ടം കഴിഞ്ഞതോടെ പ്രവര്‍ത്തകരെ നേതാക്കള്‍ തിരിച്ചു വിളിച്ചു. ഇപ്പോള്‍ ഇടതുമുന്നണി നേതാക്കളുടെ പ്രസംഗങ്ങള്‍ തുടരുകയാണ്. അതേസമയം സഭയ്ക്ക് ഉള്ളിലും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. സാങ്കേതികമായ ബജറ്റ് അവതരണമായിരുന്നു ഇത്തവണ ധനമന്ത്രി കെ.എം.മാണിയുടേത്. ഏതാനും വാചകങ്ങള്‍ മാത്രം വായിച്ചു മാണി അവതരണം അവസാനിപ്പിക്കുകയായിരുന്നു. അതിനു വലിയ വില കൊടുക്കേണ്ടി വന്നു. പ്രതിപക്ഷം സ്പീക്കരു ടെ ചെയര്‍ തകര്‍ത്തു . കംബ്യൂട്ടറും മറ്റും കടപുഴകി എറിഞ്ഞു. സ്പീക്കറുടെ ചെയര്‍ അന്തരീക്ഷത്തില്‍ പറക്കുന്നതിനും സഭാവേദി സാക്ഷ്യം വഹിച്ചു. കെ.എസ്.സലീഖ , അജിത്‌, ശിവന്‍കുട്ടി, ഗീതാഗോപി, ജമീലാ പ്രകാശം, കെ.കെ.ലതിക എന്നിവര്‍ക്ക് കയ്യെറ്റത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. ശിവന്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.എ.വാഹിദ് ആണ് കെ.കെ.ലതികയെ കയ്യേറ്റം ചെയ്തത്. ഷിബുബേബി ജോണും, ശിവദാസന്‍ നായരുമെല്ലാം കയ്യെറ്റത്തില്‍ തങ്ങളുടെതായ പങ്കു വഹിച്ചു.

Add a Comment

Your email address will not be published. Required fields are marked *