സത്യപ്രതിജ്ഞക്കു മുന്‍പ് മുഫ്തി മോദിയെ കാണും

ജമ്മു ഹിന്ദുസ്ഥാന്‍ സമാചാര്‍ ;കാഷ്‌മീര്‍ മുഖ്യമന്തിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായി പിഡിപി നേതാവ്‌ മുഫ്‌തി മുഹമ്മദ്‌ സയീദ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. ഫെബ്രുവരി 27ന്‌ അദ്ദേഹം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്നാണു കരുതുന്നത്‌. കാഷ്‌മീരില്‍ ബിജെപി-പിഡിപി സഖ്യം നടപ്പിലാക്കാനുദ്ദേശിക്കുന്ന പൊതു മിനിമം പരിപാടി സംബന്ധിച്ചു കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്‌തേക്കും. കാഷ്‌മീരില്‍ സര്‍ക്കാരുണ്‌ടാക്കുന്നതു സംബന്ധിച്ച്‌ ഇരുപാര്‍ട്ടികളും തമ്മില്‍ കഴിഞ്ഞ ദിവസമാണു ധാരണയായത്‌. മാര്‍ച്ച്‌ ഒന്നിനു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും

Add a Comment

Your email address will not be published. Required fields are marked *