സത്യം ജയിച്ചെന്ന് മാണി
കോട്ടയം: മാറിമറിഞ്ഞ ലീഡുകള്ക്കൊടുവില് പാലായില്‍ കെ.എം മാണിക്ക് ആശ്വാസ ജയം. 4703 വോട്ടുകള്‍ക്കാണ് മാണി എല്‍.ഡി.എഫിലെ മാണി സി.കാപ്പനെ പരാജയപ്പെടുത്തിയത്. മാണിക്ക് 58,884 വോട്ടും മാണി സി.കാപ്പന് 54,181 വോട്ടുകളും ലഭിച്ചു. ബി.ജെ.പിയിലെ എന്‍.ഹരി 24,821 വോട്ടുകള്‍ പിടിച്ചു.
സത്യം ആത്യന്തികമായി വിജയിക്കുമെന്ന് പറഞ്ഞിരുന്നു. സത്യം വിജയിച്ചു. ദൈവത്തിന് സ്തുതി. പാലായിലെ ജനങ്ങള്‍ക്ക് നന്ദി. കഴിഞ്ഞ കുറേ കാലമായി എന്നെ വേട്ടയാടുകയായിരുന്നു. മാധ്യമങ്ങള്‍ പോലും എന്നെ വളഞ്ഞുവെച്ച് ആക്രമിച്ചു. വീട്ടില്‍ നോട്ട് എണ്ണുന്ന യന്ത്രമുണ്ടെന്ന് പോലും പറഞ്ഞുപരത്തിയെന്നും മാണി വികാരാധീനനായി പറഞ്ഞു. മാണി ലീഡ് ചെയ്തു തുടങ്ങിയതോടെ പാലായിലെ വീട്ടില്‍ ആഘോഷം തുടങ്ങിയിരിന്നു.
മാണി പരാജയപ്പെടുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍.