സഖ്യം ഉപേക്ഷിക്കണം എന്ന് കൊണ്ഗ്രെസ്

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; കേന്ദ്ര സര്‍ക്കാരിന്‌ കാഷ്മീരില്‍ നടക്കുന്നത്‌ അറിയില്ലെങ്കില്‍ പിഡിപിയുമായുളള സഖ്യം ഉപേക്ഷിച്ച്‌ ബിജെപി പുറത്തു വരണമെന്ന്‌ കോണ്‍ഗ്രസ്‌ ലോക്‌സഭാ കക്ഷിനേതാവ്‌ മല്ലികാര്‍ജുന ഖാര്‍ഗെ. മസരത്ത് ആലം ഭട്ടിന്റെ മോചനവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ നടത്തിയ പ്രസ്താവനയില്‍ ഇരു സഭകളിലും ബഹളം . പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുശേഷം ജമ്മു കശ്‌മീരിലെ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയോ അനുമതിയോടെയോ അല്ല. മസറത്ത്‌ ആലം ഭട്ടിന്റെ മോചനത്തില്‍ പാര്‍ലമെന്റിലും പുറത്തുമുണ്ടായ പ്രതിഷേധം ഏതെങ്കിലും കക്ഷികളുടേതായി മാത്രം കാണുന്നില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന

1995 മുതല്‍ രാജ്യദ്രോഹവും കൊലപാതകവും അടക്കം 27 കേസുകള്‍ മസറത്ത്‌ ആലത്തിനെതിരെയുണ്ടെന്നും ഈ കേസുകളിലെല്ലാം ആലത്തിന്‌ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. പൊതുസുരക്ഷാ വകുപ്പ്‌ പ്രകാരമമാണ്‌ മസറത്ത്‌ ആലത്തെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്‌.

ഈ ചട്ടപ്രകാരം രണ്ടു വര്‍ഷത്തിലധികം ജയിലില്‍ പാര്‍പ്പിക്കാനാകില്ലെന്നും അതിനാലാണ്‌ മോചിപ്പിച്ചതെന്നുമാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ അറിയിച്ചതെന്ന്‌ രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. ഈ വിശദീകരണത്തില്‍ കേന്ദ്ര സര്‍ക്കാരിന്‌ തൃപ്‌തിയില്ലെന്നും കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *