സംസ്ഥാന ഹര്‍ത്താല്‍ പൂര്‍ണ്ണം

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : വിവിധ ആവശ്യങ്ങളുന്നയിച്ച് ഇടതുപക്ഷ കർഷക സംഘടനകളും മോട്ടോർ, മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതികളുംആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6 മുതൽ വൈകിട്ട് 6വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, പ്രാദേശിക ഉത്സവങ്ങൾ, വിവാഹം, അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ചില സ്വകാര്യ വാഹനങള്‍ മാത്രമാണ്റോഡിലിറങ്ങിയത്. പക്ഷെ കെഎസ്ആര്‍ടിസി ബസുകള്‍ റോഡിലിറങ്ങിയിട്ടില്ല. കെ.എസ്.ആർ.ടി.സി തൊഴിലാളി സംഘടനകൾ ഹർത്താലിന് നോട്ടീസ് നൽകിയിട്ടില്ലെങ്കിലും ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി തടയുന്നതായി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകള്‍ അധികൃതര്‍ പിന്‍വലിക്കുകയായിരുന്നു. സംഘടനകള്‍ പണിമുടക്കിന് നോട്ടിസ് നല്കിയിട്ടില്ലെങ്കിലും, തടയുന്നത് കാരണം കെഎസ്ആര്‍ടിസി ബസുകള്‍ പിന്‍വലിക്കുകയായിരുന്നുവെന്നു കെഎസ്ആര്‍ടിസി എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എം.ശ്രീകുമാര്‍ ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു. പക്ഷെ സംസ്ഥാനത്ത് ഒരിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു. റബര്‍ മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇടതുപക്ഷ സംയുക്‌ത കര്‍ഷക സമിതിയും തേഡ്‌ പാര്‍ട്ടി ഇന്‍ഷുറന്‍സ്‌ കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമിതിയും ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട്‌ പരമ്പരാഗത, ചെറുകിട മീന്‍പിടിത്ത സമൂഹത്തെ ബാധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഫിഷറീസ്‌ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌.(മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *