സംസ്ഥാനത്ത് ഇനി 24 ഫൈവ്സ്റ്റാര്‍ ബാറുകള്‍ മാത്രം; ബാറുകള്‍ ഇല്ലാതെ നാല് ജില്ലകള്‍
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: ഹൈക്കോടതി വിധിയോടെ സംസ്ഥാനത്ത് ഇനി ബാക്കിയാകുന്നത് 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം. വയനാട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഇപ്പോള്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നില്ല . വിധി വന്നശേഷം 300 ബാറുകളാണ് ആണ്ഇന്നലെ രാത്രി എക്സൈസ് വകുപ്പ് അടച്ചുപൂട്ടി മുദ്രവച്ചത് . അവശേഷിച്ച മദ്യം ബാറുകളിലെ സ്റ്റോര്‍ റൂമിലേക്ക് മാറ്റി. ഡെപ്യൂട്ടി കമ്മിഷണര്‍മാരുടേയും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍മാരുടേയും നേതൃത്വത്തിലായിരുന്നു ബാറുകള്‍ പൂട്ടി മുദ്രവച്ചത്. പൂട്ടിയ ബാറുകളിലെ മദ്യശേഖരം ബിവറേജസ് കോര്പ്പറേഷന് കൈമാറും. ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നതിനാല്‍ മിക്കയിടങ്ങളിലും കാര്യമായ മദ്യശേഖരം ഉണ്ടായിരുന്നില്ലെന്നാണ് സൂചന. ഇന്ന് ബിവറേജസ് കോര്‍പ്പറേഷനില്‍ സ്റ്റോക്കെടുപ്പ് ദിവസമാണ്. അതിനാല്‍ നാളെയൊ, തുടര്‍ന്നുള്ള ദിവസങ്ങളിലോ ആകും മിച്ചമുള്ള മദ്യം ബിവറേജസിന്റെ ഗോഡൗണിലേക്ക് മാറ്റുക. അനന്തര നടപടികള്‍ സര്‍ക്കാര്‍ തീരുമാനം അനുസരിച്ചാകും. . (മനോജ്)