സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലെന്നു സി എ ജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലെന്നു സി എ ജി റിപ്പോര്‍ട്ട് . റിപ്പോര്‍ട്ട്‌ നിയമസഭയുടെ മേശപ്പുറത്തു വച്ചു. ചെലവുകള്‍ വലിയതോതില്‍ വര്‍ധിക്കുകയും വരവു കുറയുകയും ചെയ്‌തതാണ്‌ ഇതിനു കാരണം. കടമെടുത്താണു നിത്യചെലവുകള്‍ നടത്തുന്നത്‌. കടമെടുക്കുന്ന തുകയുടെ പകുതിപോലും വികസനകാര്യങ്ങള്‍ക്കു ചെലവഴിക്കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശമ്പളം പെന്‍ഷന്‍ എന്നിവയ്‌ക്കാണു കൂടുതല്‍ തുകയും ഉപയോഗിക്കുന്നത്‌. എക്‌സൈസ്‌ വകുപ്പിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്‌ട്‌. എക്‌സൈസ്‌ വകുപ്പില്‍ നികുതി വെട്ടിപ്പു നടക്കുന്നുണ്‌ടെന്നും ഫീസ്‌ കൃത്യമായി പിരിച്ചെടുക്കുന്നതില്‍ വീഴ്‌ച വന്നിട്ടുണ്‌ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യു പിരിവില്‍ 5,789 കോടിയുടെ കുറവാണു വന്നിരിക്കുന്നത്‌. പദ്ധതി ചെലവ്‌ 69 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു.

Add a Comment

Your email address will not be published. Required fields are marked *