സംശയനിഴലില്‍ ഗുര്‍ദാസ്പുര്‍ എസ്പി

salwinder-singh.jpg.image.784.410പത്താന്‍കോട്ട്: താന്‍ പതിവായി സന്ദര്‍ശനം നടത്താറുള്ള ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് തന്നെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതെന്ന ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വിന്ദര്‍ സിങ്ങിന്റെ അവകാശവാദം നുണയെന്ന് വ്യക്തമാകുന്നു. സിങ്ങിനെ മുന്‍പ് ഒരിക്കലും ക്ഷേത്രത്തില്‍ വന്നുകണ്ടിട്ടില്ലെന്ന് ക്ഷേത്ര മേല്‍നോട്ടക്കാന്‍ സോം പറഞ്ഞു.

ഡിസംബര്‍ 31ന് രാത്രി എട്ടരയോടെ സിങ് ഫോണില്‍ വിളിച്ച് തന്നോട് ക്ഷേത്രം അടയ്ക്കരുതെന്നും അദ്ദേഹം സന്ദര്‍ശനത്തിനെത്തുന്നുണ്ടെന്നും അറിയിച്ചു. ക്ഷേത്രം അടയ്‌ക്കേണ്ട സമയമായതിനാല്‍ താന്‍ അതിനെ എതിര്‍ത്തെങ്കിലും എസ്.പി ഭീഷണിപ്പെടുത്തുകയായിരുന്നെന്നും സോം പറഞ്ഞു.

എസ്പിയുടെ സുഹൃത്തായ ജൂവലറി ഉടമ അന്നേ ദിവസം തന്നെ രണ്ടു പ്രാവശ്യം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെയും നേരത്തെ അവിടെ വന്നുകണ്ടിട്ടില്ലെന്നും സോം വെളിപ്പെടുത്തി.

സ്ത്രീകളെ ഉപയോഗിച്ച് ഭീകരര്‍ എസ്പിയില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയം ശക്തമായിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി സല്‍വീന്ദര്‍ സിങ്ങിന് ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. ചോദ്യം ചെയ്യലിനായി സല്‍വിന്ദര്‍ സിങ്ങിനെ എന്‍ഐഎ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് അറിയുന്നത്.
ഭീകരവാദികള്‍ ആക്രമിക്കുകയും ഔദ്യോഗിക വാഹനവും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്ന് വെളിപ്പെടുത്തുകയും ചെയ്ത ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് എന്‍ഐഎയുടെ സംശയം ബലപ്പെടുത്തുന്നത്. ഔദ്യോഗ!ിക വാഹനത്തില്‍ യൂണിഫോമോ സുരക്ഷയോ ഇല്ലാതെ അതിര്‍ത്തി മേഖലയിലൂടെ യാത്ര ചെയ്തതും ഭീകരര്‍ എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ലാതെ മൊഴി നല്‍കിയതും സംശയാസ്പദമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ചിട്ടും താന്‍ പൊലീസുകാരനാണെന്ന്് ഭീകരവാദികള്‍ തിരിച്ചറിഞ്ഞില്ലെന്ന ഗുര്‍ദാസ്പൂര്‍ എസ്പിയുടെ വാദവും എന്‍ഐഎ സംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഭീകരര്‍ക്ക് ആവശ്യമായ സഹായം എസ്പി ചെയ്തു കൊടുത്തിട്ടുണ്ടോയെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. ഒപ്പമുണ്ടായിരുന്നവര്‍ എസ്പിയുടേതില്‍ നിന്ന് വ്യത്യസ്ഥമായ മൊഴി നല്‍കിയതും എന്‍ഐഎയുടെ സംശയം വര്‍ധിപ്പിക്കുന്നു.

Add a Comment

Your email address will not be published. Required fields are marked *