ഷീലാ ദീക്ഷിതിനു സംശയം
ദില്ലി ; കൊണ്ഗ്രെസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃശേഷിയില്‍ മുതിര്‍ന്ന കൊണ്ഗ്രെസ് നേതാവും ദീര്‍ഘകാലം ദില്ലി മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിതിനു സംശയം . നീണ്ട നാളായി അവധിയില്‍ പ്രവേശിച്ച രാഹുല്‍ ഗാന്ധി ഈ മാസം 2൦ നു ദില്ലിയില്‍ കര്‍ഷക റാലി ഉദ്ഘടാനം ചെയ്യുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭുമി ഏറ്റെടുക്കല്‍ ബിലിനെതിരെ സമരം ശക്തമാക്കുമെന്നും കൊണ്ഗ്രെസ് പറയുന്നതിനു പിന്നാലെയാണ് ഇത് . രാഹുല്‍ ഗാന്ധി തന്നെ പാര്‍ട്ടിയെ നയിക്കും എന്നും അടുത്തമാസത്തോടെ കൊണ്ഗ്രെസ് അധ്യക്ഷന്‍ ആയി ഇദ്ദേഹത്തെ നിയമിക്കുമെന്നും ഊഹാപോഹങ്ങള്‍ ഉയരുകയാണ് . രാഹുല്‍ ഗാന്ധി ഇനിയും നേതൃശേഷി തെളിയിചിട്ടില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട ഈ സമയത്ത് സോണിയ് തന്നെ തുടരുന്നതാണ് ബുദ്ധിയെന്നും ഷീല പറഞ്ഞു . സോണിയ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒരിക്കലും ഒളിചോടില്ലെന്നും അവര്‍ വാര്‍ത്ത ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു . രാഹുലിന്റെ അധ്യക്ഷ പദവിയെ സംബന്ധിച്ച് പാര്‍ട്ടിക്കുളില്‍ രണ്ടു അഭിപ്രായവും ശക്തമാണ് .