ഷാരൂഖ്- കാജോള്‍ ജോഡി വീണ്ടും

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഹിറ്റ് ജോഡികളായ ഷാരൂഖ് ഖാനും കാജോളും ഒരുമ്മിച്ച് അഭിനയിക്കുന്നു. റോഹിത് ഷെട്ടിയുടെ അടുത്ത ചിത്രത്തിലാണ് പ്രേക്ഷകരുടെ ഇഷ്ട ജോഡികള്‍ വീണ്ടും എത്തുന്നത്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കാജോള്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. കാജോളിന്‍റെ മടങ്ങിവരവ് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് ഇതോടെ വിരാമമായി. നേരത്തെ ഇരുവരും ഒരുമ്മിച്ച ദില്‍വാലേ, കുച്ച് കുച്ച് ഹോത്താഹേ, മൈ നൈം ഈസ് ഖാന്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു.

Add a Comment

Your email address will not be published. Required fields are marked *