തീഹാര്‍ ജയിലില്‍ ശ്രീശാന്തിനു നേരെ വധശ്രമം ഉണ്ടായതായി കുടുംബാംഗങ്ങള്‍

തിരുവനനതപുരം ; ഐ.പി.എൽ കോഴ കേസിൽ പെട്ട  ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് നേരെ തീഹാര്‍ ജയിലില്‍ വച്ച് വധശ്രമം ഉണ്ടായതായി കുടുംബാംഗങ്ങള്‍ . ചേട്ടന്‍ ദീപു ശാന്തും സഹോദരീ ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണനും ആണ് ആരോപണവുമായി രംഗത്ത് .ജയിലിലെ ക്രിമിനലാണ് ഭീഷണി മുഴക്കിയത്. വാതിലിന്റെ സാക്ഷയ്ക്ക് മൂർച്ച കൂട്ടുന്ന ആയുധം ഉപയോഗിച്ചായിരുന്നു ഭീഷണി. ആയുധം ഉപയോഗിച്ച് ഗുണ്ട ശ്രീയെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞു മാറിതിനാൽ വലിയ അപകടം ഒഴിവായി. ഇതിനിടെ ശ്രീയുടെ കൈയ്ക്ക് പരിക്കേറ്റു.
സംഭവം ശ്രീ ജയിൽ അധികൃതരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ശ്രീയെ സെല്ലിൽ നിന്നും മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പിന്നീട് എന്തെങ്കിലും നടപടിയുണ്ടായോ എന്ന കാര്യം അറിയില്ലെന്ന് മധു ബാലകൃഷ്ണൻ പറഞ്ഞു. ഇതിന് ഐ.പി.എൽ കേസുമായി ബന്ധമുണ്ടോ എന്ന കാര്യവും വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു പ്രാഥമികമായ ഒരു കാര്യം മാത്രമാണ്‌. കൂടുതല്‍ കാര്യങ്ങള്‍ മാര്‍ച്ച്‌ ഒമ്പതിനു ശേഷം വ്യക്തമാക്കുമെന്നു ദീപുശാന്ത്‌ പറഞ്ഞു .2013 മെയ് 16നാണ് ഐ.പി.എൽ വാതുവയ്പ്പ് കേസിൽ ശ്രീശാന്ത് അറസ്റ്റിലായത്. അതേ വർഷം സെപ്തംബറിലാണ് ശ്രീയ്ക്ക് ബി.സി.സി.ഐ വിലക്ക് ഏർപ്പെടുത്തിയത്. കേസിന്റെ വാദം അടുത്ത മാസം തുടരും.

Add a Comment

Your email address will not be published. Required fields are marked *