ശ്രീപാദ കുളത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും
തിരുവനന്തപുരം:ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ശ്രീപാദകുളത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പുനരാരംഭിക്കും. ശ്രീപാദം കൊട്ടാരം നവീകരിച്ച് പൈതൃക മ്യൂസിയമാക്കുന്നതിന്റെ ഭാഗമായാണ് കുളം ശുചീകരിക്കാന്‍ തുടങ്ങിയത്. ഞായറാഴ്ചയാണ്കുളം ശുചീകരിക്കുന്നതിനിടെ അഞ്ച് പൈപ്പ് ബോംബുകള്‍ ഇവിടെ നിന്ന് കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണം പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. സ്ഫോടക വസ്തുക്കള്‍ കണ്ടതിനാല്‍ സ്ഥലത്ത് കൂടുതല്‍ പരിശോധന നടത്തുന്നതിനായാണ് ഇന്നലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്. കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ കണ്ടേക്കാമെന്ന അനുമാനത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുത്താണ് ഇന്ന് ശുചീകരണം നടത്തുന്നത്.