ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കൽ: നടന്നത് സിനിമയെ വെല്ലുന്ന തിരക്കഥ

കൊച്ചി: വിവാദങ്ങൾക്കൊടുവിൽ കൊച്ചി മേട്രോയ്ക്കായി ശീമാട്ടിയുടെ 32 സെന്റ്‌ സ്ഥലം ജില്ലാ ഭരണകൂടം ഏറ്റെടുത്തെങ്കിലും ഇത് സംബന്ധിച്ച് പുതിയ തർക്കങ്ങളും വിവാദങ്ങളും ഉടലെടുത്തു. കെ എം ആർ എല്ലിനെയും ജില്ലാ ഭരണകൂടത്തെയും തമ്മിൽ തല്ലിച്ച് ശീമാട്ടിക്ക് അനുകൂലമായി നടപടി എടുപ്പിക്കാനുള്ള നീക്കമാണ് റവന്യൂ മന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതൃത്വം നടത്തിയത്. ശീമാട്ടിക്ക് വേണ്ടി മാത്രം മെട്രോ മറൈൻഡ്രൈവ് വഴി തിരിച്ച് വിടാൻ നേരത്തെ കേരളത്തിൽ നിന്നുള്ള രണ്ടു കേന്ദ്രമന്ത്രിമാർ ശ്രമം നടത്തിയിരുന്നു. മെട്രോ നിർമാണം വൈകിക്കാനും ഇവർ ശ്രമിച്ചിരുന്നു.

ആലുവ മുതൽ മഹാരാജാസ് ഗ്രൌണ്ട് വരെ ഭൂമി ഏറ്റെടുത്ത് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോയെങ്കിലും ശീമാട്ടിയുടെ സ്ഥലം ലഭിക്കാതിരുന്നതിനാൽ മെട്രോ നിർമാണം സ്തംഭിച്ചിരി.ക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി നിരവധി അവസരങ്ങൾ ശീമാട്ടിക്ക് നൽകിയിരുന്നു. നിരവധി ചർച്ചകളാണ് കെ എം ആർ എല്ലും ബീന കണ്ണനുമായി നടത്തിയത്. ഒത്ത്തീർപ്പ്‌ ചർച്ചകൾ നടന്നതിനാലാണ് ശീമ്മാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതിൽ കാലതാമസം വന്നതെന്ന് കളക്ടർ പറയുന്നു. ഭൂമി ഏറ്റെടുക്കുമ്പോൾ സാധ്യമായ അനുരന്ജനങ്ങൾ എല്ലാം നടത്തണമെന്ന സർക്കാർ നിർദേശം ഉള്ളതിനാൽ ഇടപെടാൻ കഴിഞ്ഞില്ലെന്നും കളക്ടർ ചൂണ്ടിക്കാട്ടുന്നു. ധാരണയ്ക്ക് ശ്രമിക്കുന്നു എന്ന നിലപാടാണത്രേ കെ എം ആർ എൽ സ്വീകരിച്ചത്. മുകളിൽ നിന്നുള്ള സമ്മർദവും കെ എം ആർ എല്ലിനുണ്ടായിരുന്നു.
എന്നാൽ ഈ അവസരം ഉപയോഗിച്ച് സ്ഥലമേറ്റെടുക്കൽ പരമാവധി വൈകിക്കാനായിരുന്നു ബീനാ കണ്ണന്റെ ശ്രമം. ഓരോ ചർച്ചയിലും നിലപാടുകൾ മാറ്റിമാറ്റി പറയുകയും ധാരണകൾ പോളിക്കുകയുമായിരുന്നു ബീനകണ്ണൻ ചെയ്തു വന്നത്. ഇതിനിടെ ഭൂമി ഏറ്റെടുക്കുമെന്ന് കലക്ടർ പി ആർ ഡി മുഖേന മാധ്യമങ്ങൾക്ക് വാർത്ത നൽകി.’മെട്രോ ശീമാട്ടി കോറിഡോര്‍: ഒന്നര വര്‍ഷത്തെ തര്‍ക്കത്തിന്ഒരു മണിക്കൂറില്‍ പരിഹാരവുമായി കളക്ടര്‍’ എന്ന ശീർഷകത്തിലായിരുന്നു വാർത്ത നൽകിയത്. മെട്രോ റെയില്‍ പദ്ധതിയില്‍ എം.ജി റോഡ് കോറിഡോറിനായി സ്ഥലം ഏറ്റെടുക്കുന്നതിന് കഴിഞ്ഞ ഒന്നരക്കൊല്ലമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഒരു മണിക്കൂറില്‍ വിരാമമിട്ട് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം തീർപ്പുണ്ടാക്കി എന്നും ബാനര്‍ജി റോഡിനെയും എം.ജി റോഡിനെയും ബന്ധിപ്പിക്കുന്നതിനുള്ള കോറിഡോറിനായി വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ബുധനാഴ്ച രാത്രി ക്യാമ്പ് ഓഫീസില്‍ നടത്തിയ ചര്‍ച്ചയില്‍ കളക്ടര്‍ പരിഹരിച്ചതെന്നുമായിരുന്നു വാർത്ത. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും ശീമാട്ടിയും തമ്മില്‍ ഇതിനായി ചര്‍ച്ച നടത്തിയത് ഇരുപതോളം തവണ. ചര്‍ച്ചകള്‍ വഴിമുട്ടിയതിനെ തുടര്‍ന്നായിരുന്നു കളക്ടറുടെ ഇടപെടല്‍. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും ശീമാട്ടി ഉടമകളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്താതിരുന്നതിനെ തുടര്‍ന്ന് ലാന്‍ഡ് അക്വിസിഷന്‍ നിയമത്തിലെ വകുപ്പ് പ്രകാരം സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിലായിരുന്ന കളക്ടര്‍ പെട്ടെന്ന് ഇത്തരമൊരു നിലപാട് സ്വീകരിച്ചതും സംശയാസ്പടമായിരുന്നു. പൊതുവായ ആവശ്യത്തിനായി സ്ഥലം ഏറ്റെടുക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് നിയമക്കുരുക്ക് ഒഴിവാക്കി സ്ഥലം നല്‍കാന്‍ ശീമാട്ടി അധികൃതര്‍ സമ്മതിച്ചു. 32.072 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. സെന്റിന് 52 ലക്ഷം രൂപയാണ് ഇവിടെ ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്ന വില. ഇതനുസരിച്ചുള്ള തുക നല്‍കി ഉടനെ ഭൂമി ഏറ്റെടുത്ത് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് കൈമാറും. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ പൂര്‍ണമായ അവകാശം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനായിരിക്കും എന്നും പത്രക്കുറിപ്പിലൂടെ കളക്ടർ അറിയിച്ചിരുന്നു. പക്ഷെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പി ആർ ഡിക്ക് വാർത്ത പിൻവലിക്കേണ്ടി വന്നു. പി ആർ ഡി ഡയറക്ടർ മിനി ആന്റണി നേരിട്ടിടപെട്ടാണ് അന്ന് വാർത്ത പിൻവലിപ്പിച്ചത്.
ഇതോടെ കെ എം ആർ എൽ നിലപാട് മാറ്റുകയും സ്ഥലം ഉടൻ ഏറ്റെടുത്ത് നൽകണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇതോടെ രാഷ്ട്രീയ സമ്മർദം കളക്ടറുടെ മേലായി. തങ്ങളുടെ മാർക്കറ്റിംഗ് വിഭാഗത്തെ ഉപയോഗിച്ച് മാധ്യമങ്ങളിൽ ശീമാട്ടിക്കെതിരായി വാർത്തകൾ വരുന്നത് തടയാൻ ബീന കണ്ണന് കഴിഞ്ഞിരുന്നു. എന്നാൽ കെ എം ആർ എൽ നിരന്തരമായി ശീമാട്ടി മെട്രോ നിർമാണത്തിന് തടസം നിൽക്കുന്നു എന്ന തരത്തിൽ പ്രചാരണം തടസ്സാപെടുത്തുകയും ചെയ്തു. രാഷ്ട്രീയ സമ്മർദം ശക്തമായതോടെ കെ എം ആർ എൽ എം ഡി നിലപാട് കടുപ്പിക്കുകയും ശീമാട്ടിയുടെ സ്ഥലം ബലമായി ഏറ്റെടുക്കുകയും ശീമ്മാട്ടിക്ക് മുന്നിലുള്ള മെട്രോയുടെ സ്ഥലങ്ങളിൽ നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര ശാലകളുടെ പരസ്യം നൽകുമെന്നും ഭീഷണി ഉയർത്തി. ഇതോടെയാണ് ബീനകണ്ണൻ വഴങ്ങിയത്.
ചില മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ശീമാട്ടിക്കെതിരെ വാർത്തകൾ നൽകിയതോടെ ഭൂമി ഏറ്റെടുക്കാൻ ജില്ല ഭരണകൂടം തീരുമാനിക്കുകയായിരുന്നു. എന്നാൽ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കാൻ വന്നതോടെ ബീനാകണ്ണൻ തന്ത്രപരമായി ഭൂമി വിട്ടു കൊടുക്കാമെന്നു പറയുകയായിരുന്നു. ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുത്താൽ പിന്നെ കേസുമായി കോടതിയെ സമീപിക്കാൻ കഴിയില്ല എന്ന നിയമൊപദെഷത്തെ തുടർന്നായിരുന്നു ബീനാകണ്ണന്റെ നിലപാട് മാറ്റം.

ജിബി സദാശിവൻ

കൊച്ചി

Add a Comment

Your email address will not be published. Required fields are marked *