ശാരദ ചിട്ടി കേസ്

കൊല്‍ക്കത്ത: ശാരദ ചിട്ടി ഫണ്‌ട്‌ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്‌ച വരുത്തിയതിനു നടനും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ മിഥുന്‍ ചക്രബര്‍ത്തിയോടു ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌ ഡയറക്‌ടറേറ്റ്‌ ആവശ്യപ്പെട്ടു. എന്നാല്‍, ഇതുവരെ എന്‍ഫോഴ്‌സ്‌ ഡയറക്‌ടറേറ്റില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ശാരദാ ബിസിനസ്‌ ഗ്രൂപ്പില്‍ നിന്ന് ചക്രവര്‍ത്തിയുടെ ബാങ്ക്‌ അക്കൗണ്‌ടിലേക്കു രണ്‌ടു കോടി രൂപ എത്തിയെന്നാരോപിച്ചു കഴിഞ്ഞ കൊല്ലം മുംബൈയില്‍ ഇദ്ദേഹത്തെ ചോദ്യംചെയ്‌തിരുന്നു.

എന്നാല്‍, തനിക്കു ഇതുമായി യാതൊരു ബന്ധവുമില്ലെന്നും എല്ലാ ബാങ്ക്‌ ഇടപാടുകളുടെയും വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറാമെന്നും ഇദ്ദേഹം അന്നു സമ്മതിച്ചിരുന്നു. ഈ വാക്കു പാലിക്കാത്തതിനാലാണു ചക്രവര്‍ത്തിയെ വിളിപ്പിക്കുന്നതെന്നു എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *