ശശി കപൂറിന് ഫാല്കെ് അവാര്‍ഡ്: പ്രധാനമന്ത്രി അഭിനന്ദിച്ചു
ദില്ലി: ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് അവാര്‍ഡ് ബോളിവുഡ് നടനും നിര്‍മാതാവുമായ ശശി കപൂറിന് പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങള്‍. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കാണ് ശശി കപൂറിന് ചലച്ചിത്ര രംഗത്തെ ഈ ഉന്നത ബഹുമതി. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ബാലതാരമായിട്ടായിരുന്നു ചലച്ചിത്ര രംഗത്തിലേക്കുള്ള പ്രവേശനം. 1961ല്‍ യശ് ചോപ്രയുടെ ധരം പുത്ര് എന്നി ചിത്രത്തിലൂടെ നായകനായി. ഫിലിം വാലാസ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനി ശശി കപൂറിന്റേതാണ്. 1998 ല്‍ ഇറങ്ങിയ ജിന്നയാണ് അവസാനം അഭിനയിച്ച ചിത്രം. 2011ല്‍ പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.