ശല്യം രൂക്ഷം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷം. കാല്‍നട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് തെരുവുനായ്ക്കളുടെ ആക്രമണമേല്‍ക്കുന്നവരില്‍ ഏറിയ പങ്കും. തെരുവുനായ ശല്യം രൂക്ഷമായതോടെ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന എബിസി പ്രോഗ്രാമിനെ കുറിച്ച് ആശങ്ക ഉയര്‍ന്നു കഴിഞ്ഞു. നായ ശല്യം ഒഴിവാക്കാന്‍ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വന്ധ്യകരണ ശസ്ത്രക്രിയ നടപടികള്‍ ഊര്‍ജിതമായി നടക്കുന്പോഴും തെരുവുനായ്ക്കള്‍ നാള്‍ക്കുനാള്‍ പെരുകുകയാണ്.തിരുവല്ലം മൃഗാശുപത്രിയില്‍ വെച്ച് എച്ച്എസ്എയുടെ ഡോക്ടര്‍മാര്‍ അടക്കം എട്ടോളം പേര്‍ ചേര്‍ന്നാണ് വന്ധീകരണ ശസ്ത്രക്രിയ നടത്തുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ശസ്ത്രക്രികള്‍ നടക്കുന്നുണ്ടെങ്കിലും നായ്ക്കളുടെ എണ്ണം കുറഞ്ഞിട്ടില്ല. വന്ധീകരണം വിജയകരമാണോയെന്ന് പരിശോധിക്കാത്തതാണ് ഇതിന് കാരണമെന്ന ആക്ഷേപവും ശക്തമാണ്. നായ്ക്കള്‍ക്ക് പേ വിഷബാധയ്ക്കുള്ള വാക്സിനേഷന്‍ നല്‍കുന്നതിലും കൃത്യതയില്ലെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.

 

 

Add a Comment

Your email address will not be published. Required fields are marked *