ശബരിമല സന്നിധാനത്ത് മോഷണം നടത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ പിടിയില്‍
സന്നിധാനം : ശബരിമല സന്നിധാനത്തെ ഭണ്ഡാരത്തിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച് കടത്തിയ ആറ് ദേവസ്വം ബോർഡ് ജീവനക്കാർ പിടിയിൽ. ദേവസ്വം വിജിലൻസാണ് ഇവരെ പിടികൂടിയത്. മൂന്ന് ലക്ഷം രൂപയുടെ സ്വർണ നാണയങ്ങളും നാല് ലക്ഷം രൂപയും ഇവരിൽ നിന്നും കണ്ടെടുത്തു.