ശക്തന്‍ തന്നെ

തിരുവനന്തപുരം ; കോണ്‍ഗ്രസ്‌ നേതാവും ഡപ്യൂട്ടി സ്‌പീക്കറുമായിരുന്ന എന്‍. ശക്‌തന്‍ കേരള നിയമസഭ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 74 വോട്ടുകളാണ്‌ ശക്‌തന്‌ ലഭിച്ചത്‌. എതിര്‍സ്‌ഥാനാര്‍ഥി അയിഷാ പോറ്റിക്ക്‌ 66 വോട്ടുകള്‍ ലഭിച്ചു. 65 പേരുടെ പിന്തുണയുണ്ടായിരുന്ന എല്‍ഡിഎഫിന്‌ ഗണേഷ്‌ കുമാറിന്റെ പിന്തുണ ലഭിച്ചതോടെയാണ്‌ 66 വോട്ടുകള്‍ ലഭിച്ചത്‌.
ജി.കാര്‍ത്തികേയന്‍ ചികില്‍സാര്‍ഥം മാറിനിന്ന സാഹചര്യത്തില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനം കാര്യക്ഷമമായി നിയന്ത്രിച്ചതു എന്‍.ശക്‌തനായിരുന്നു. കേരള കോണ്‍ഗ്രസിലൂടെയാണ്‌ ശക്‌തന്‍ രാഷ്‌ട്രീയത്തിലെത്തിയത്‌. കാട്ടാക്കട എംഎല്‍എയാണ്‌ ശക്‌തന്‍. കേരള നിയമസഭയില്‍ സ്‌പീക്കറാകുന്ന ആദ്യത്തെ ഡപ്യൂട്ടി സ്‌പീക്കറാണ്‌. പ്രോട്ടെം സ്‌പീക്കറായ ശേഷം സ്‌പീക്കര്‍ ആകുന്ന ആദ്യത്തെ വ്യക്‌തിയും ശക്‌തന്‍ തന്നെയാണ്‌.ഡമോക്രാറ്റിക്‌ സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിയായി കോവളത്തുനിന്ന്‌ 1982ല്‍ ആദ്യമായി നിയമസഭയിലെത്തി. പിന്നീടു കോണ്‍ഗ്രസില്‍ ചേര്‍ന്ന ശക്‌തന്‍ 1991 മുതല്‍ 94 വരെ തിരുവന്തപുരം ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. ഡിസിസി, കെപിസിസി ഭാരവാഹിയായിരുന്നിട്ടുണ്ട്‌. 2001, 2006 വര്‍ഷങ്ങളില്‍ നേമത്തുനിന്ന്‌ വിജയിച്ചു. 2004ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു.

Add a Comment

Your email address will not be published. Required fields are marked *