വൈസ് അഡ്മിറൽ സുനിൽ ലംബ ദക്ഷിണ നാവിക സേനാ മേധാവി
കൊച്ചി: ദക്ഷിണ നാവിക സേനാ മേധാവിയായി വൈസ് അഡ്മിറൽ സുനിൽ ലംബ നിയമിതനായി. മാർച്ച് 30 ന് അദ്ദേഹം ചുമതലയേൽക്കും. 1978 ജനുവരിയിൽ നാവികസേനയുടെ എക്സിക്യുട്ടീവ് ബ്രാഞ്ചിൽ കമ്മീഷൻ ചെയ്ത സുനിൽ ലംബ പൂനെ നാഷണൽ ഡിഫൻസ് അക്കാദമി, വെല്ലിംഗ്ടൻ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ്, ഹൈദരാബാദിലെ കോളജ് ഓഫ് ഡിഫൻസ് മാനെജ്മെന്റ്, ലണ്ടൻ റോയൽ കോളജ് ഓഫ് ഡിഫൻസ് സ്റ്റഡിസ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
വിമാന വാഹിനിയായ ഐ.എൻ എസ് വിരാടിന്റെ എക്സിക്യുട്ടീവ് ഓഫീസർ, ഐ എൻ എസ് രണ്‍വിജയ്, മുംബൈ എന്നിവയുടെ കമാണ്ടിംഗ് ഓഫീസർ, എന്നീ സ്ഥാനങ്ങളോടൊപ്പം പശ്ചിമ കമാണ്ടിന്റെ ഫ്ലീറ്റ് ഓപ്പറെഷൻസ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. ഈസ്റ്റെൻ നേവൽ കമാണ്ടിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയും നാഷണൽ ഡിഫൻസ് കോളജ് ഓഫ് ഇന്ത്യയുടെ കമാണ്ടാന്റ്റ് ആയും മഹാരാഷ്ട്ര, ഗുജറാത്ത് നേവൽ ഏരിയയുടെ ഫ്ലാഗ് ഓഫീസർ കമാണ്ടിംഗ് ആയും സുനിൽ ലംബ പ്രവർത്തിച്ചിട്ടുണ്ട്.കൊച്ചിയിലെ ദക്ഷിണ നാവികാസ്ഥാനത്ത് ചീഫ് ഓഫ് സ്റ്റാഫ് ആയും ഫ്ലാഗ് ഓഫീസർ സീ ട്രെയിനിംഗ് ആയും ഇദേഹത്തിനു പ്രവർത്തന പരിചയമുണ്ട്.നേവൽ സ്റ്റാഫ് വൈസ് ചീഫ് കൂടിയായ സുനിൽ ലംബ പരമ വിശിഷ്ട സേവാ മെഡലും അതി വിശിഷ്ട സേവാ മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.ജിബി സദാശിവൻകൊച്ചി