വൈദ്യുതി നിരക്കുകളില്‍ കുറവ് വരുത്തിയ ആം ആദ്മി സര്കാരിനെതിരെ ബിജെപി

ദില്ലി ; ദില്ലിയിലെ ആം ആദ്മി  സര്‍ക്കാര്‍ വൈദ്യുതി നിരക്കുകളില്‍ കുറവു വരുത്തിയതിനെതിരേ ബിജെപി രംഗത്ത്‌. ദില്ലിയിലെ യിലെ അര്‍ഹതപ്പെട്ട ലക്ഷക്കണക്കിനു ജനങ്ങള്‍ക്കു പദ്ധതിയുടെ പ്രയോജനം സര്‍ക്കാര്‍ എങ്ങനെ ലഭ്യമാക്കുമെന്നാണു പറയുന്നതെന്നു ദില്ലിയിലെ ബിജെപി അധ്യക്ഷന്‍ സതീഷ്‌ ഉപാധ്യായ ചോദിച്ചു. പദ്ധതിയുടെ പ്രയോജനം ലഭ്യമാകണമെങ്കില്‍ വീടുകളില്‍ വൈദ്യുതി മീറ്ററുകള്‍ അനിവാര്യമാണ്‌. എന്നാല്‍ മീറ്ററുകള്‍ ഇല്ലാത്ത വീടുകള്‍ക്കു പദ്ധതിയുടെ പ്രയോജനം എങ്ങനെ ലഭ്യമാക്കുമെന്നും അദ്ദേഹം ചോദിച്ചു.പ്രതിമാസം400യൂണിറ്റ്‌ വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണു ദില്ലിയില്‍ എഎപി സര്‍ക്കാര്‍ ഇന്ന് ഇളവു വരുത്തിയത്‌. ഒപ്പം ഒരു കുടുംബത്തിനു പ്രതിമാസം20,000ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കും. അടുത്ത മാസം ഒന്നു മുതലാണ്‌ ഇവ പ്രാബല്യത്തില്‍ വരിക. എഎപിയുടെ പ്രധാന തെരഞ്ഞെടുപ്പു വാഗ്‌ദാനങ്ങളിലൊന്നായിരുന്നു വെള്ളം,വൈദ്യുതി നിരക്കുകള്‍ കുറയ്‌ക്കുമെന്നത്‌

Add a Comment

Your email address will not be published. Required fields are marked *