വേള്‍ഡ് ഓഷ്യന്‍ സയന്‍സ് കോണ്‍ഗ്രസി മുന്നോടിയായിദ്വിദിന ശില്‍പശാല ആരംഭിച്ചു

കൊച്ചി:  വേള്‍ഡ്  ഓഷ്യന്‍ സയന്‍സ് കോണ്‍ഗ്രസിനു (ഡബ്ല്യൂഒഎസ്‌സി) മുന്നോടിയായി കേന്ദ്ര ഫിഷറീസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട്(സിഐഎഫ്റ്റി) സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാലയ്ക്കു തുടക്കമായി. ‘മത്സ്യബന്ധന , മത്സ്യബന്ധനാനന്തര സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അവലോകനം’ എന്ന വിഷയത്തില്‍ ആരംഭിച്ച ശില്‍പശാല സെന്റര്‍ ഫോര്‍ മറൈന്‍ ലിവിംഗ് റിസോഴ്‌സസ് ആന്‍ഡ് ഇക്കോളജി മുന്‍ ഡയറക്ടറും ഡബ്ല്യൂഒഎസ്‌സി 2015ന്റെ സെക്രട്ടറി ജനറലുമായ ഡോ. വി.എന്‍ സഞ്ജീവന്‍ ഉദ്ഘാടനം ചെയ്തു.
വ്യാഴാഴ്ച ആരംഭിക്കുന്ന ഓഷ്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സമുദ്ര വിഭവങ്ങള്‍, കലാവസ്ഥാ വ്യതിയാനവും കടല്‍ പരിസ്ഥിതിയും, ഓപ്പറേഷണല്‍ ഓഷ്യന്‍ സര്‍വ്വീസ്, സമുദ്ര നയങ്ങള്‍ തുടങ്ങിയ നാനൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സിഐഎഫ്റ്റി , കേരള സര്‍വ്വകലാശാല ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, സെന്റര്‍ ഫോര്‍ മറൈന്‍ ലിവിംഗ് റിസോഴ്‌സസ് ആന്‍ഡ് ഇക്കോളജി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ട്രൈനിംഗ് എന്നീ സ്ഥാപനങ്ങില്‍ നിന്നായി ഇരുപത്തിയേഴോളം ഗവേഷക വിദ്യാര്‍ത്ഥികളാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.
സിഐഎഫ്റ്റി  ഡയറക്ടര്‍ ഡോ. സി.എന്‍.രവിശങ്കര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓഷ്യന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതില്‍ സിഐഎഫ്റ്റിയുടെ പങ്കിനെക്കുച്ചും അവലോകനം ചെയ്തു. സിഐഎഫ്റ്റി ഫിഷിംഗ് ടെക്‌നോളജി  വിഭാഗം മേധാവിയും ശില്‍പശാലയുടെ കോഓര്‍ഡിനേറ്ററുമായ  ഡോ.ലീല എഡ്‌വിന്‍ , ക്വാളിറ്റി അഷ്വറന്‍സ് മാനേജ്‌മെന്റ് ഡിവിഷന്‍  മേധാവി ഡോ .റ്റി.വി.ശങ്കര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ സംസാരിച്ചു.

Add a Comment

Your email address will not be published. Required fields are marked *