വെന്റിലേറ്ററില്ല; അപകടത്തില്‍പ്പെട്ട രോഗിക്ക് ആംബുലന്‍സില്‍ കിടക്കേണ്ടിവന്നത് മൂന്ന് മണിക്കൂര്‍
തിരുവനന്തപുരം : അപകടത്തില്‍പ്പെട്ടയാള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് ആക്ഷേപം. കൊട്ടിയം സ്വദേശി സനല്‍ കുമാറിനാണ് ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടി വന്നത്.
അതീവ ഗുരുതരാവസ്ഥയിലാണ് സനലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവില്ലെന്ന കാരണത്താല്‍ മൂന്നു മണിക്കൂറോളം ഇദ്ദേഹത്തെ ആംബുലന്‍സില്‍ തന്നെ കിടത്തി. സനലിന്റെ നില കൂടുതല്‍ വഷളായതോടെ മൂന്നു മണിക്കൂറിനു ശേഷം ബന്ധുക്കള്‍ ഇടപെട്ട് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അതേസമയം, വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാലാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും ഇവിടുത്തെ വെന്റിലേറ്ററുകളില്‍ രണ്ടെണ്ണം കഴിഞ്ഞ ദിവസം ശബരിമലയിലേയ്ക്ക് കൊണ്ടുപോയതായും അത്യാഹിത വിഭാഗം സൂപ്രണ്ട് ഡോ.സന്തോഷ് പ്രതികരിച്ചു