വെങ്കയ്യ നായിഡു പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ചു

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; വിവാദ പ്രസ്‌താവനയില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ലോക്‌സഭയില്‍ ഖേദം പ്രകടിപ്പിച്ചു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല പരാമര്‍ശമെന്ന്‌ നായിഡു പറഞ്ഞു. മന്ത്രി ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ ലോക്‌സഭയില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം അവസാനിപ്പിച്ചു. വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ കുറിച്ച്‌ മോശമായി സംസാരിച്ചത്‌ വിവാദമായിരുന്നു. കോണ്‍ഗ്രസ്‌,സിപിഎം,സിപിഐ കക്ഷികളെ അപമാനിക്കുന്ന രീതിയില്‍ ചില പേരുകള്‍ വിളിച്ചുവെന്നാണ്‌ പ്രതിപക്ഷ ആരോപണം. തുടര്‍ന്ന്‌ ഇന്ന്‌ രാവിലെ11നു സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷം ഒന്നടങ്കം ബഹളംവച്ചതിനെ തുടര്‍ന്നു സഭ നിര്‍ത്തിവക്കുകയും ചെയ്‌തിരുന്നു

Add a Comment

Your email address will not be published. Required fields are marked *