വീണ്ടും പ്രണയിക്കാനൊരുങ്ങി ദുല്‍ഖര്‍

പ്രണയനായകനായുള്ള തന്‍റെ അഭിനയം മോശമല്ലെന്ന് തെളിയിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍.  100 ഡെയ്സ് ഓഫ് ലവിന് ശേഷം വീണ്ടുമൊരു പ്രണയചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് ദുല്‍ഖര്‍.  ആര്‍. ഉണ്ണിയുടെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ദുല്‍ഖറിലെ കാമുകനെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. അപര്‍ണ്ണ ഗോപിനാഥ് ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുമെങ്കിലും നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. എബിസിഡിക്ക് ശേഷം ദുല്‍ഖര്‍- അപര്‍ണ്ണ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നെടുമുടി വേണു, ജോജു, ചെന്പന്‍ ജോസ്, നീരജ് മാധവ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അതിനിടെ ദുല്‍ഖറിന്‍റെ തമിഴ് പ്രണയചിത്രം ഒകെ കണ്‍മണി ഉടന്‍ തിയേറ്ററുകളില്‍ എത്തും. പ്രശസ്ത സംവിധായകന്‍ മണിരത്മാണ് ഒകെ കണ്‍മണി സംവിധാനം ചെയ്തിരിക്കുന്നത്. നിത്യാമേനോനാണ് നായിക.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *