വി.എസ് എന്താണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല; രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആരോടും ചര്‍ച്ചയ്ക്ക് തയ്യാര്‍ : കോടിയേരി

തിരുവനന്തപുരം : വി.എസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതായാണ് അറിയിച്ചിരുന്നതെന്നും പിന്നെ ഇപ്പോള്‍ എന്താണ് ഇങ്ങനെ പറയുന്നതെന്ന് തനിക്ക് അറിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ സര്‍ക്കാരാണെന്നും അതുകൊണ്ടു തന്നെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുള്ള കെ.എം മാണിയുടെ ആരോപണം പൂര്‍ണ്ണമായും തള്ളുന്നുവെന്നും കോടിയേരി പറഞ്ഞു. </p>
മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന് എതിരായ അന്വേഷണത്തില്‍ കെ.പി.സിസി പ്രസിഡന്റിനു തന്നെ യോജിപ്പാണുള്ളതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎം ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ മരിച്ചിട്ടുള്ളത് സിപിഎമ്മുകാരാണെന്നും കോടിയേരി പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *